KSRTC ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; 25 പേർക്ക് പരിക്ക്; അപകടം നേര്യമംഗലത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
നേര്യമംഗലത്തിന് സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. അടിമാലിയിൽനിന്ന് മൂന്നാർ വഴി എറണാകുളത്തേക്ക് വന്ന ബസാണ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്
കൊച്ചി: കെ എസ് ആർ ടി സി ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. ഹൈറേഞ്ച് വാളറ കുളമാക്കൂടി സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലത്തിന് സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. അടിമാലിയിൽനിന്ന് മൂന്നാർ വഴി എറണാകുളത്തേക്ക് വന്ന ബസാണ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. വലിയ മരത്തിൽ തട്ടിനിന്നതിനാൽ ബസ് വലിയ അപകടത്തിൽനിന്ന് രക്ഷപെടുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
പുലർച്ചെ അടിമാലിയിൽനിന്ന് യാത്രതിരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ യാത്രക്കാർ ഉറക്കത്തിലായിരുന്നു. വലിയ ശബ്ദം കേട്ട് കണ്ണ് തുറന്നുനോക്കുമ്പോൾ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു ബസെന്ന് ജയൻ എന്ന യാത്രക്കാരൻ പറഞ്ഞു. എതിർദിശയിൽ അമിത വേഗത്തിൽ വന്ന വാഗണൺ ആർ കാർ ബസ്സിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചതായി യാത്രക്കാരൻ പറയുന്നു. ഇതിനിടെ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്.
ഓണാവധി കഴിഞ്ഞ് കോളേജും സ്കൂളും തുറക്കുന്ന ദിവസമായതിനാൽ ബസിനുള്ളിൽ നല്ല തിരക്കായിരുന്നു. നേര്യമംഗലത്തിന് സമീപം മത്തായിവളവിൽവെച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്.
advertisement
സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജീവൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2022 8:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; 25 പേർക്ക് പരിക്ക്; അപകടം നേര്യമംഗലത്ത്