TRENDING:

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Last Updated:

പുനലൂർ വാളക്കോട് എൻഎസ് വി ഹ​യർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദർശാണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കല്ലടയാറ്റിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. പുനലൂർ വാളക്കോട് എൻഎസ് വി ഹ​യർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദർശാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഐക്കരക്കോണം പാറക്കടവിൽ വച്ചായിരുന്നു സംഭവം.
News18
News18
advertisement

നീന്തൽ അറിയാത്ത ആദർശ് കുളിക്കുന്നതിനിടെ  ഒഴുക്കിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് അ​ഗ്നിരക്ഷാസേനയും മുങ്ങൽവി​ദ​ഗ്ധരും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേ​ഹം കണ്ടെടുത്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
Open in App
Home
Video
Impact Shorts
Web Stories