TRENDING:

സ്കൂട്ടർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു തലയ്ക്കു പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

Last Updated:

കുറവിലങ്ങാട് ദേവമാതാ കോളജ് വിദ്യാർഥിയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: നിയന്ത്രണം വിട്ട് സ്കൂട്ടർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു തലയ്ക്കു പരുക്കേറ്റ് ചികിത്സയിലിരുന്ന ഡിഗ്രി വിദ്യാർഥിനി മരിച്ചു. ആലപുരം വെട്ടത്തു പുത്തൻപുരയിൽ വിനോദ് അഗസ്റ്റിന്റെയും പ്രിൻസിയുടെയും മകൾ ജെന്നിഫർ വിനോദ് (18) ആണ് മരിച്ചത്. കുറവിലങ്ങാട് ദേവമാതാ കോളജ് വിദ്യാർഥിയാണ്.
advertisement

Also read-ആലപ്പുഴയിൽ കാറ്റിൽ തെങ്ങ് കടപുഴകി വീണ് കർഷകൻ മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച 11.30ന് ആലപുരം കവലയിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം നാളെ 10ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളിയിൽ. സഹോദരൻ: അലക്സ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂട്ടർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു തലയ്ക്കു പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories