TRENDING:

സുഭാഷ് വാസുവിനെ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി; കേന്ദ്ര സർക്കാർ ഉത്തരവ്

Last Updated:

ചെയർമാൻസ്ഥാനത്തുനിന്ന് പുറത്താക്കിയതല്ല രാജിവച്ചതാണെന്ന് സുഭാഷ് വാസു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

ബി.ഡി.ജെ.എസിൽനിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുഭാഷ് രംഗത്തെത്തിയിരുന്നു. തുഷാറിന് ഹവാല, തീവ്രവാദ ബന്ധമുണ്ടെന്നായിരുന്നു  സുഭാഷ് വാസുവിന്റെ  ആരോപണം. ഇതു സംബന്ധിച്ച്  എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണം. തുഷാറിന്റെയും സഹോദരിയുടെയും 20 വര്‍ഷത്തെ സ്വദേശ, വിദേശ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീകണ്‌ഠേശ്വരം, കണിച്ചുകുളങ്ങര സ്‌കൂളുകളിലെ നിയമനം, മൈക്രോഫിനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ടു ലഭിച്ച മുഴുവന്‍ തുകയും തുഷാര്‍ വെള്ളാപ്പള്ളി വാങ്ങിക്കൊണ്ടുപോയെന്ന് ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി മഹേശന്‍ തന്നോട് പറഞ്ഞിരുന്നെന്നും സുഭാഷ് വാസു വെളിപ്പെടുത്തിയിരുന്നു.

advertisement

യൂണിയനിൽ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് വണ്ടന്‍മേട്ടില്‍  45 ഏക്കര്‍ ഏലത്തോട്ടം 10.8 കോടിക്ക് തുഷാര്‍ മകന്റെ പേരില്‍ വാങ്ങി. ഇതിന് നൽകിയ 9 കോടിയും കള്ളപ്പണമാണ്. നോട്ട് നിരോധന കാലത്ത് പാലാരിവട്ടത്തെ ജ്വല്ലറിയില്‍ 5.5 കോടിയുടെ നിരോധിത കറന്‍സി നല്‍കി സ്വര്‍ണം വാങ്ങി. ഈ തുകയെല്ലാം മഹേശനില്‍ നിന്നു വാങ്ങിയതാണ്. ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇറാന്‍ സ്വദേശിനിയെ ബെംഗളുരുവില്‍ മുന്തിയ കാറും വാടകവീടുമൊരുക്കി താമസിപ്പിച്ചതും അന്വേഷിക്കണം. ഏലത്തോട്ടം വാങ്ങലിലെ ഇടനിലക്കാരന്‍ തന്നെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ സ്ത്രീയെ തിരിച്ചയ്ക്കാന്‍ ശ്രമിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുഷാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലേക്കു പോകാന്‍ പണം അങ്ങോട്ടു മാറ്റുകയാണ്. അതിനാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം. ചേര്‍ത്തലയിലെ ഹോട്ടലിന്റെ ആസ്തി, എസ്എസ്എല്‍സി ബുക്ക് വ്യാജമാണോ എന്നീ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കുമെന്നും സുഭാഷ് വാസു പറഞ്ഞിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുഭാഷ് വാസുവിനെ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി; കേന്ദ്ര സർക്കാർ ഉത്തരവ്
Open in App
Home
Video
Impact Shorts
Web Stories