സംഭവത്തിന് മുൻപായി സജ്ന ചിത്രീകരിച്ച വീഡിയോയിലും ഫേസ്ബുക്ക് കുറിപ്പിലും താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ആവർത്തിക്കുന്നു. കമ്മ്യൂണിറ്റിയിൽ തന്നെയുള്ള സുഹൃത്തുമായി സംസാരിച്ച തന്റെ ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. സുഹൃത്തുമായി അങ്ങനെ സംസാരിച്ചിരുന്നു. എന്നാൽ അതിലെ ചില ഭാഗങ്ങൾ മാത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സത്യാവസ്ഥ അറിയാതെയാണ് തന്നെ വിമർശിക്കുന്നത് എന്നും സജ്ന പറയുന്നു. കമ്മ്യൂണിറ്റിയിലെ രഞ്ജു രഞ്ജിമാർ ,ഹണി എന്നിവരുടെ പേരുകൾ സജ്ന വീഡിയോയിൽ പറയുന്നുണ്ട്. ഈ അവസ്ഥയിൽ എത്തിച്ചവർക്കെതിരെ നടപടി എടുക്കണം എന്ന് സജ്നയുടെ സുഹൃത്തുക്കളും ആവശ്യപ്പെടുന്നു.
advertisement
Also Read- സജ്നയുടെ കണ്ണീർ തുടയ്ക്കാൻ ജയസൂര്യ; ബിരിയാണി കട തുടങ്ങാൻ സഹായം നൽകും
"സഹായിക്കാൻ കാണിച്ച മനസ്സിനെയാണ് നിങ്ങൾ കരയിച്ചത്. ഞാൻ ഇനി എന്താണ് വേണ്ടത് മരിക്കണമോ " എന്നും സജ്ന ചോദിക്കുന്നു.
കോവിഡ് കാലത്തെ അതിജീവനത്തിന്റെ ഭാഗമായാണ് സജ്ന ബിരിയാണി വിൽപ്പന ആരംഭിച്ചത്. ഒപ്പം തന്റെ സംരംഭത്തിൽ മൂന്നുപേർക്ക് സജ്ന ജോലിയും നൽകി. എന്നാൽ നന്നായി പോകുന്ന തന്റെ സംരംഭത്തെ തകർക്കാൻ മറ്റുചിലർ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി സജ്ന ഷാജി ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. മന്ത്രി കെ കെ ശൈലജ അടക്കം പ്രശ്നത്തിൽ ഇടപെടുകയും സജ്നക്ക് സഹായ വാഗ്ദാനവും നൽകി. ഇതിനുപിന്നാലെ സജ്ന സുഹൃത്തുമായി സംസാരിച്ച ഓഡിയോ സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Also Read-'സജ്നയെ ഫോണിൽ വിളിച്ചു; ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പ് നൽകി': ആരോഗ്യമന്ത്രി
ഫേസ്ബുക്കിലൂടെ തൻറെ പ്രശ്നങ്ങൾ അറിയിച്ചാൽ സാമ്പത്തിക സഹായം ലഭിക്കും എന്നും അതിൽ ഒരു ഭാഗം നൽകി സുഹൃത്തിനെ സഹായിക്കാമെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു. പനിക്ക് സാമ്പത്തിക സഹായം ലഭിച്ചപ്പോൾ തന്നെ പോലെ കഷ്ടപ്പെടുന്ന സഹപ്രവർത്തകയ്ക്ക്സഹായം ചെയ്യാം എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത് എന്നും സജ്ന.
പതിമൂന്നാം വയസ്സിൽ വീടുവിട്ടിറങ്ങിയതാണ് സജ്ന. ഒടുവിൽ കൊച്ചിയിൽ എത്തി. ട്രെയിനിൽ ഭിക്ഷാടനം നടത്തിയും വിശന്നപ്പോൾ ചവറുകൂനയിൽ ഭക്ഷണം പരിതിയും ഒക്കെ പ്രതിസന്ധികൾ തരണം ചെയ്താണ് താൻ ഇതുവരെ എത്തിയതെന്ന് സജ്ന പറയുന്നു.