News18 MalayalamNews18 Malayalam
|
news18
Updated: October 13, 2020, 2:54 PM IST
Transgender entrepreneur sajna
- News18
- Last Updated:
October 13, 2020, 2:54 PM IST
കൊച്ചി: 'ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുന്നു. കഷ്ടപ്പെട്ട് പണിയെടുത്താണ് ജീവിക്കുന്നത്. എന്നാൽ അതിനും ചിലർ സമ്മതിക്കുന്നില്ല" കണ്ണീരോടെ സജ്ന ഷാജി പറയുന്നു. 150 ബിരിയാണിയും 20 ഊണും വിൽപ്പനയ്ക്കായി എത്തിച്ചിരുന്നു. എന്നാൽ അതിൽ 20 ബിരിയാണി മാത്രമാണ് വിറ്റത്. സമീപത്തു തന്നെ ബിരിയാണി കച്ചവടം നടത്തുന്ന ചിലർ തന്റെ ബിരിയാണി വിൽപനയെ തടസപെടുത്തുന്നെന്നും സജ്ന പറയുന്നു.
ഇവരുടെ നിർദ്ദേശപ്രകാരം ഫുഡ് ഇൻസ്പെക്ടർ ആണെന്ന വ്യാജേന എത്തിയ ചിലർ ബിരിയാണി വാങ്ങാൻ വരുന്നവർക്കു മുന്നിൽ വെച്ച് തന്നെ അധിക്ഷേപിക്കുകയും ബിരിയാണി കച്ചവടം നടത്താൻ ലൈസൻസ് ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ ചോദിക്കുകയും ചെയ്തു.
You may also like:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ: മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടൻ, കനി നടി [NEWS]തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് പ്രവർത്തനം നിർത്തിവച്ചു; താൽക്കാലികമെന്ന് വിശദീകരണം [NEWS] ഇന്ത്യയിലെ ആദ്യത്തെ നോൺവെജ് സൂപ്പർമാർക്കറ്റുമായി ധമാക്ക സംവിധായകൻ ഒമർ ലുലു [NEWS]
പലപ്പോഴായി ഇത് ആവർത്തിക്കുകയാണ്. ഫുഡ് ആൻഡ് സേഫ്റ്റിയിൽ നിന്നടക്കം ലൈസൻസ് എടുത്തു കൊണ്ടാണ് സജ്ന ബിരിയാണി വിൽപ്പന നടത്തുന്നത്. പരാതിയുമായി പൊലീസ് സ്റ്റേഷനിൽ സമീപിച്ചുവെങ്കിലും. ബിരിയാണി വിറ്റുതരാൻ തങ്ങൾക്ക് കഴിയില്ലെന്നാണ് പൊലീസിന്റെ മറുപടിയെന്നും സജ്ന പറയുന്നു. രണ്ടുദിവസമായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. ഇതുവരെയായും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
"നിങ്ങൾ തന്നെ ചോദിക്കുന്നു പണിയെടുത്ത് ജീവിച്ചൂകൂടെ എന്ന്", എന്നാൽ വളരെ കഷ്ടപ്പെട്ട് തുടങ്ങിയ ഈ സംരംഭത്തിന്റെ അവസ്ഥ ഇന്ന് ഇങ്ങനെ ആണെന്നും സജ്ന പറയുന്നു. അഞ്ച് ട്രാൻസ്ജെൻഡറുകൾ ചേർന്ന്
കോവിഡ് കാലത്ത് തുടങ്ങിയതാണ് ഈ ബിരിയാണി സംരംഭം. കുടുക്കിൽ സൂക്ഷിച്ചതും സ്വരുക്കൂട്ടി വച്ച പണവും ഒക്കെയാണ് മുതൽമുടക്ക്. പണിയെടുത്ത് ജീവിക്കാൻ പോലും സമ്മതിക്കില്ലെങ്കിൽ തങ്ങൾ ഇനി എന്താണ് വേണ്ടതെന്നും സജ്ന ഷാജി എന്ന ട്രാൻസ്ജെൻഡർ ഇവിടുത്തെ സമൂഹത്തിനോട് ചോദിക്കുന്നുണ്ട്.
Published by:
Joys Joy
First published:
October 13, 2020, 2:54 PM IST