കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ക്വാറൻറ്റീൻ വ്യവസ്ഥകൾ ലംഘിച്ചുവെന്ന പ്രചാരണത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം.
TRENDING:George Floyd Murder | വംശവെറിക്കെതിരെയുള്ള നൂറ്റാണ്ടിലെ ചെറുത്തു നിൽപ്പ്[PHOTOS]ദേവിക: കോവിഡ് കാലത്തെ കണ്ണീർക്കണം; ഒന്നിനും കാത്ത് നിൽക്കാതെ അവൾ യാത്രയായി [NEWS]ഓൺലൈൻ ക്‌ളാസ് എടുക്കുന്ന ടീച്ചറെ 'ബ്ലൂ ടീച്ചറാക്കി' ഫെയ്‌ക് അക്കൗണ്ടുകൾ; ഇതോ സമ്പൂർണ്ണ സാക്ഷരത എന്ന് സോഷ്യൽ മീഡിയ [PHOTOS]
advertisement
രക്തസമ്മർദ്ദത്തിനുള്ള ഗുളിക അമിതമായ തോതിൽ കഴിക്കുകയായിരുന്നു. ഇപ്പോഴും കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ബംഗളുരുവിൽ നിന്ന് കഴിഞ്ഞ മാസം 20 ന് എത്തിയ സഹോദരിയുമായി ഇവർ സമ്പർക്കത്തിലായിട്ടുണ്ടെന്നും ക്വാറന്റീൻ വ്യവസ്ഥകൾ പാലിച്ചില്ലെന്നുമായിരുന്നു ആക്ഷേപം.
തന്റെ മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകർ ഉൾപ്പെടെ നാലു പേരാണെന്ന് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു.