TRENDING:

സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിൽ അഴിമതിയുണ്ടെന്ന ആരോപണം തള്ളി സപ്ലൈകോ

Last Updated:

സർക്കാരിന്റെ ഒരു ഉത്തരവിലും 500 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കിറ്റിൽ ഉണ്ടാകേണ്ടതെന്ന് പറഞ്ഞിട്ടില്ല എന്ന് സപ്ലൈക്കോ എം.ഡി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓണക്കിറ്റുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞ് സപ്ലൈകോ മാനേജിങ് ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ. സർക്കാരിന്റെ ഒരു ഉത്തരവിലും 500 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കിറ്റിൽ ഉണ്ടാകേണ്ടതെന്ന് പറഞ്ഞിട്ടില്ല. പതിനൊന്നു ഇനങ്ങൾ അടങ്ങിയ കിറ്റ്  വിതരണം ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു. ഇതനുസരിച്ചാണ് സപ്ലൈകോ കിറ്റ് തയ്യാറാക്കിയതും.
advertisement

നിലവിൽ ശർക്കരയുടെ തൂക്കത്തിൽ മാത്രമാണ് കുറവ് ഉണ്ടായിട്ടുള്ളത്. ശർക്കരയുടെ തൂക്കക്കുറവ് സംബന്ധിച്ച് പതിനൊന്നാം തീയതി തന്നെ കരാറുകാർക്ക്  സപ്ലൈകോ നോട്ടീസ് അയച്ചിരുന്നതായും വീഴ്ച വരുത്തിയ കരാറുകാർക്കെതിരെ പിഴ ചുമത്താൻ  മന്ത്രി നിർദേശം നൽകിയതായും സപ്ലൈകോ എം ഡി പറഞ്ഞു.

കേരളത്തിൽ ശർക്കര നിർമ്മിക്കുന്നതിന് കൃത്യമായ ബ്രാൻഡ് ഇല്ലാത്തതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ചാണ് കിറ്റുകൾ ഉൾപ്പെടുത്തുന്നത്. പല സ്ഥലങ്ങളിൽ നിർമ്മിക്കുന്ന ശർക്കരയായതിനാൽ അച്ചുകളിൽ ഉണ്ടാകുന്ന വ്യത്യാസമാണ് തൂക്കക്കുറവിന് കാരണമെന്നും അലി അസ്ഗർ പാഷ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണമാണ്. ഓഗസ്റ്റ് 20 മുതലാണ് കിറ്റ് വിതരണത്തിന് തുടക്കമായത്. ഓഗസ്റ്റ് 22ന് 3, 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും, 24ന് 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും കിറ്റ് ലഭിക്കുന്നതാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിൽ അഴിമതിയുണ്ടെന്ന ആരോപണം തള്ളി സപ്ലൈകോ
Open in App
Home
Video
Impact Shorts
Web Stories