ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതെ ഇരിക്കാൻ ഓരോ പഞ്ചായത്തിലും സംസ്കാരിക സംഘങ്ങളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാങ്ങണം എന്നതിനെക്കാൾ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്ന വാശിയെയും അദ്ദേഹം വിമർശിച്ചു. ഒപ്പം വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിളിച്ച് സംസാരിച്ച വിവരവും അദ്ദേഹം പങ്കിട്ടു.
advertisement
Also Read- ഭർത്താവിനെ വിഡിയോകോൾ ചെയ്ത് മലയാളി നഴ്സ് ജീവനൊടുക്കിയ സംഭവം; സ്ത്രീധന പീഡനം കാരണമെന്ന് ബന്ധുക്കൾ
‘ഈ വിവരം അറിഞ്ഞ് ഞാൻ വിജിത്തിനെ വിളിച്ചു. അപ്പോൾ വിസ്മമയയുടെ മൃതദേഹം പോസ്മോർട്ടം ചെയ്യാൻ കൊണ്ടുപോയിരിക്കുകയായിരുന്നു. ഞാൻ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേർ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുൻപ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കിൽ. കാറെടുത്ത് ആ വീട്ടിൽ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാൻ നോക്കിയേനേ..’ രോഷത്തോടെ സുരേഷ്ഗോപി പറയുന്നു.
Also Read- മുംബൈയിൽ മലയാളി യുവതിയും മകനും ഫ്ളാറ്റിൽ നിന്ന് ചാടിമരിച്ച സംഭവം; അയൽവാസി റിമാൻഡിൽ
സ്ത്രീകള്‍ പരാതിയുമായി വരുമ്പോള്‍ പൊലീസ് എന്തു കൊണ്ട് ശക്തമായി നടപടികള്‍ സ്വീകരിക്കുന്നില്ല. ഇത്തരം സംഭവങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമല്ല കുറ്റക്കാരെന്നും ആണ്‍മക്കളുടെ അമ്മാാരായാലും സഹോദരിമാരായാലും അമ്മായിമാരായാലും സ്ത്രീകളും കുറ്റക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Also Read- ഇടുക്കിയിൽ ഭർതൃ വീട്ടിലെ ജനൽകമ്പിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ