ഇടുക്കിയിൽ ഭർതൃവീട്ടിലെ ജനൽകമ്പിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ

Last Updated:

കഴിഞ്ഞ മാർച്ച് 29നാണ് മാട്ടുക്കട്ടയിലെ വീട്ടിൽ മുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ ധന്യയെ കണ്ടെത്തിയത്.

ധന്യയുടേയും അമലിന്റേയും വിവാഹ ചിത്രം
ധന്യയുടേയും അമലിന്റേയും വിവാഹ ചിത്രം
ഇടുക്കി: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചേറ്റുകുഴി പടീശേരിൽ ജയപ്രകാശിന്റെ മകൾ ധന്യ (21) ആണ് മരിച്ചത്. ഭർത്താവ് അയ്യപ്പൻകോവിൽ മാട്ടുക്കട്ട അറഞ്ഞനാൽ അമൽ ബാബു(27) അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 29നാണ് മാട്ടുക്കട്ടയിലെ വീട്ടിൽ മുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ ധന്യയെ കണ്ടെത്തിയത്.
സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ അമൽ പുലർച്ചെ ജോലിക്ക് പോയ ശേഷമായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ധന്യയുടെ ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്.
2019 നവംബർ 9ന് ആയിരുന്നു ധന്യയുടേയും അമലിന്റേയും വിവാഹം. 27 പവന്റെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും നൽകിയായിരുന്നു വിവാഹം നടന്നത്. വിവാഹ സമയത്ത് നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വർഷ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥിനിയായിരുന്നു ധന്യ.
വിവാഹശേഷം അമൽ മർദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. കൂടാതെ കുടുംബാംഗങ്ങളിൽ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് പറയുന്നു. മരിക്കുന്നതിന് തലേദിവസവും ധന്യ വീട്ടിൽ വിളിച്ച് അമൽ മർദിച്ചതായി പറഞ്ഞിരുന്നു. അടുത്ത ദിവസം വീട്ടിലെത്തി മകളെ കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ തയാറെടുത്തിരിക്കെയായിരുന്നു മരണം.
advertisement
You may also like:മുംബൈയിൽ മലയാളി യുവതിയും മകനും ഫ്ളാറ്റിൽ നിന്ന് ചാടിമരിച്ച സംഭവം; അയൽവാസി റിമാൻഡിൽ
ധന്യയുടെ മരണത്തിന് പിന്നാലെ ജയപ്രകാശ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അമൽ മർദിച്ചിരുന്നതായും മകളുടെ പൊക്കം പോലുമില്ലാത്ത ഇല്ലാത്ത ജനലിൽ തൂങ്ങിമരിച്ചു എന്ന സംശയവും പിതാവ് പൊലീസിനെ അറിയിച്ചു.
പീരുമേട് ഡിവൈഎസ്പി പി.കെ.ലാൽജി, ഉപ്പുതറ എസ്എച്ച്ഒ ആർ.മധു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ധന്യയ്ക്ക് ശാരീരിക-മാനസിക പീഡനം ഏറ്റിരുന്നതായി കണ്ടെത്തിയത്.
advertisement
ആത്മഹത്യാ പ്രേരണക്കുറ്റമാണ് അമലിന്റെ മേൽ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ അമലിനെ പീരുമേട് കോടതിയിൽ ഹാജരാക്കി. അമലിനെ കോടതി റിമാൻഡ് ചെയ്തു.
കൂടുതൽ അന്വേഷണം നടത്തി ഗാർഹിക പീഡനവും കൊലപാതകശ്രമവും അടക്കം വകുപ്പുകൾ ചുമത്തുമെന്നും അമലിന്റെ മാതാപിതാക്കൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പീരുമേട് ഡിവൈഎസ്പി പി.കെ.ലാൽജി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിൽ ഭർതൃവീട്ടിലെ ജനൽകമ്പിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement