സ്വർണക്കടത്ത് കേസിൽ താൻ ഇടപെട്ടത് കോൺസുലേറ്റിലെ ഡിപ്ലോമാറ്റി വിളിച്ചപ്പോൾ. ബാഗേജിന്റെ ക്ലിയറൻസ് വൈകിയപ്പോൾ ഡിപ്ലോമാറ്റാണ് തന്നെ വിളിച്ചത്. അത് അന്വേഷിക്കുക മാത്രമാണ് താൻ ചെയ്തത്. എന്താണ് വൈകുന്നതെന്ന് അന്വേഷിക്കാൻ പറഞ്ഞു. സ്വർണം കടത്തിയ കേസിൽ ഒരു പങ്കുമില്ല. കോൺസുലേറ്റ് ബാഗേജിലെ സ്വർണവുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്ന പറഞ്ഞു.
You may also like:സ്വർണക്കടത്ത് കേസ്: യൂണിയനിൽപെട്ട ആർക്കും യാതൊരു ബന്ധവുമില്ലെന്ന് ബിഎംഎസ് [NEWS]ലംബോർഗിനി കാറും; പതിനെട്ട് ലക്ഷം രൂപയും: ലോക്ക്ഡൗണിൽ ലോട്ടറിയടിച്ച് ബ്രിട്ടീഷ് മലയാളി [NEWS] സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ ഉന്നതനും പങ്ക് [NEWS]
advertisement
കോൺസുലേറ്റിലെ കാർഗോ വിഭാഗത്തിൽ താൻ ജോലി ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഞാൻ മാറി നിൽക്കുന്നത് തെറ്റ് ചെയ്തത് കൊണ്ടല്ല. ഭയമുള്ളത് കൊണ്ടാണ്. താനും തന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കുമെന്നും സ്വപ്ന സുരേഷ് ഭീഷണി മുഴക്കി. അതിന്റെ ഉത്തരവാദി നിങ്ങൾ ഓരോരുത്തരും ആയിരിക്കുമെന്നും ശബ്ദസന്ദേശത്തിൽ സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുടെയോ സ്പീക്കറുടെയോ വീടുകളിൽ താൻ പോയിട്ടില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. സ്വപ്നയുടെ മകൾ എസ് എഫ് ഐ ആണെന്നാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, തന്റെ മകളെ നിങ്ങൾ കണ്ടിട്ടുണ്ടോയെന്നും സ്വപ്ന ചോദിക്കുന്നു.
തിരുവനന്തപുരത്ത് ഏത് മുഖ്യന്റെ കൂടെയാണ് താൻ നൈറ്റ് ക്ലബുകളിലേക്ക് പോയി എന്ന് പറയുന്നതെന്നും തിരുവനന്തപുരത്ത് എവിടെയാണ് നൈറ്റ് ക്ലബുകൾ ഉള്ളതെന്നും സ്വപ്ന സുരേഷ് ചോദിച്ചു. യു എ ഇയിൽ ജനിച്ചു വളർന്നതിന്റെ സ്നേഹം കാരണമാണ് യു എ ഇ കോൺസുലേറ്റ് കാര്യങ്ങളിൽ ഇടപെടുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.