Kerala Gold Smuggling| സ്വർണക്കടത്ത് കേസ്: യൂണിയനിൽപെട്ട ആർക്കും യാതൊരു ബന്ധവുമില്ലെന്ന് ബിഎംഎസ്

Last Updated:

വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിഎംഎസ്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ യുണിയനിൽപ്പെട്ട ആർക്കും യാതൊരു ബന്ധവുമില്ലെന്ന് ബിഎംഎസ്. 'ബിഎംഎസിനോ ബന്ധപ്പെട്ട ഏതെങ്കിലും യൂണിയനോ പ്രത്യക്ഷമായോ പരോക്ഷമായോ ഈ കേസിൽ യാതൊരു ബന്ധവുമില്ല. ബിഎംഎസിന്റെ സത്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും' - ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി രാജീവൻ അറിയിച്ചു.
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അസോസിയേഷൻ ഹരിരാജിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഇതിനിടെയാണ് ബിഎംഎസ് നേതാവിന്റെ വീട്ടിൽ റെയ്ഡ് എന്ന നിലയ്ക്ക് വാർത്തകൾ പ്രചരിച്ചത്. എന്നാൽ വാർത്തയിൽ പറയുന്ന സംഘടനയ്ക്കോ  നേതാവിനോ ബിഎംഎസുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold Smuggling| സ്വർണക്കടത്ത് കേസ്: യൂണിയനിൽപെട്ട ആർക്കും യാതൊരു ബന്ധവുമില്ലെന്ന് ബിഎംഎസ്
Next Article
advertisement
പോക്കറ്റിൽ QR കോഡ് പതിച്ച് വിവാഹദിനം ഗൃഹനാഥന്റെ പണപ്പിരിവ്; റീൽസിനായി എടുത്ത വീഡിയോ പൊല്ലാപ്പായി!
പോക്കറ്റിൽ QR കോഡ് പതിച്ച് വിവാഹദിനം ഗൃഹനാഥന്റെ പണപ്പിരിവ്; റീൽസിനായി എടുത്ത വീഡിയോ പൊല്ലാപ്പായി!
  • അബ്ദുൽ ലത്തീഫ് റീൽസ് ചിത്രീകരണത്തിനിടെ QR കോഡ് ഉപയോഗിച്ച് പണം വാങ്ങിയ വീഡിയോ പ്രചരിച്ചു.

  • വീഡിയോ പ്രചരിച്ചതോടെ അബ്ദുൽ ലത്തീഫും കുടുംബവും കടുത്ത മാനസിക വിഷമത്തിലായി.

  • വ്യാജപ്രചാരണത്തിന്റെ പേരിൽ അബ്ദുൽ ലത്തീഫ് കടുത്ത സൈബർ ആക്രമണം നേരിടുന്നു.

View All
advertisement