ലംബോർഗിനി കാറും; പതിനെട്ട് ലക്ഷം രൂപയും: ലോക്ക്ഡൗണിൽ ലോട്ടറിയടിച്ച് ബ്രിട്ടീഷ് മലയാളി

അപ്രതീക്ഷിതമായെത്തിയ നേട്ടത്തിന്‍റെ ഞെട്ടലിലാണ് ഷിബുവും ഭാര്യ ലിന്നറ്റും. എന്തുചെയ്യണമെന്നറിയില്ലെന്നാണ് ഇരുവരും പറയുന്നത്.

News18 Malayalam | news18-malayalam
Updated: July 9, 2020, 3:11 PM IST
ലംബോർഗിനി കാറും; പതിനെട്ട് ലക്ഷം രൂപയും: ലോക്ക്ഡൗണിൽ ലോട്ടറിയടിച്ച് ബ്രിട്ടീഷ് മലയാളി
Shibu Paul and his wife Linnet Joseph (Image: Nottingham Post/Marie Wilson)
  • Share this:
ലണ്ടൻ: യുകെയിൽ പ്രശസ്തമായ ഓൺലൈൻ ലോട്ടറി ഗെയിമിൽ ജേതാവായി മലയാളി യുവാവ്. കോട്ടയം വെള്ളൂർ സ്വദേശി ഷിബു പോളാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ലോട്ടറി ഗെയിമിൽ ജേതാവായ ഈ യുവാവിനെ തേടിയെത്തിയിരിക്കുന്നത് ഇരുപതിനായിരം പൗണ്ടും (ഏകദേശം 19 ലക്ഷത്തോളം രൂപ) ഒരു ലംബോര്‍ഗിനി കാറുമാണ്. 1.9 കോടിയോളം രൂപയാണ് കാറിന്‍റെ വിലയെന്നും റിപ്പോർട്ടുകളുണ്ട്

ഒരുവര്‍ഷം മുമ്പാണ് 32കാരനായ ഷിബു യുകെയിലെത്തുന്നത്. സൗണ്ട് എഞ്ചിനിയറായ ഷിബു കേംബ്രിഡ്ജിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഭാര്യയായ ലിന്നറ്റ് ജോസഫ് നോർത്തിംഗ്ഹം സിറ്റി ആശുപത്രിയിൽ നഴ്സാണ്. പിന്നീട് ഇരുവരും നോട്ടിംഗ്ഹാമിലേക്ക് മാറ്റി. ഇവിടെ ജോലി അന്വേഷിക്കുന്നതിനിടെയാണ് ലോക്ക്ഡൗൺ എത്തുന്നത്. ഓൺലൈനിൽ ജോലി അന്വേഷണങ്ങൾക്കിടെയാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ലോട്ടറി ഗെയിം ശ്രദ്ധയിൽപ്പെടുന്നത്. എങ്ങനെ കളിയിൽ പങ്കെടുക്കാം എന്ന പ്രൊമോഷണൽ വീഡിയോ കണ്ടപ്പോഴുള്ള കൗതുമാണ് ഗെയിമിലേക്കെത്തിച്ചത്.

Shibu Paul and his wife Linnet Joseph (Image: Nottingham Post/Marie Wilson)
Shibu Paul and his wife Linnet Joseph (Image: Nottingham Post/Marie Wilson)


ചൂതാട്ട സ്വഭാവമുള്ള ഈ കളി എങ്ങനെ കളിക്കണമെന്നു പോലും കൃത്യമായ ധാരണയില്ലാതെയാണ് ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. എന്നാൽ ഏഴ് പൗണ്ടിന്‍റെ ഒറ്റ ടിക്കറ്റിൽ രണ്ടാമത്തെ കളിയിൽ തന്നെ ഷിബുവിനെ തേടി ഭാഗ്യമെത്തി. യുകെ മലയാളികൾക്കിടയിൽ ആദ്യമായി ലംബോർഗിനി സ്വന്തമാക്കിയെന്ന നേട്ടവും ഈ കോട്ടയംകാരന് തന്നെയാണ്.

Shibu Paul ( ചിത്രങ്ങൾക്ക് കടപ്പാട്: Nottingham Post)


അപ്രതീക്ഷിതമായെത്തിയ നേട്ടത്തിന്‍റെ ഞെട്ടലിലാണ് ഷിബുവും ലിന്നറ്റും. എന്തുചെയ്യണമെന്നറിയില്ലെന്നാണ് ഇരുവരും പറയുന്നത്. ഇപ്പോൾ വാടകയ്ക്കാണ് താമസിക്കുന്നത്. അതുകൊണ്ട് വീട് വാങ്ങുന്നതിനെക്കുറിച്ചാകും ആദ്യം ആലോചിക്കുക എന്നാണ് ലിന്നറ്റ് പറയുന്നത്.

രണ്ടു വർഷം മുമ്പ് ജേക്കബ് സ്റ്റീഫൻ എന്ന മലയാളിയും ഇതു പോലെ ലോട്ടറി ജേതാവായിരുന്നു. ഇരുപതിനായിരം പൗണ്ടും റേഞ്ച് റോവർ കാറുമായിരുന്നു അന്നത്തെ സമ്മാനം.

 
Published by: Asha Sulfiker
First published: July 9, 2020, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading