ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയതായി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപിച്ച ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണത്തിനെതിരെ നൽകിയ ഹർജിയിലാണ് ആരോപണം. സ്വപ്ന സുരേഷിന് 3.8 കോടി രൂപയും സന്ദീപ് നായർക്ക് 63 ലക്ഷവും നൽകിയിട്ടുണ്ട്. യുഎഇ കോൺസൽ ജനറൽ നിർദേശിച്ചത് അനുസരിച്ചാണ് പണം നൽകിയതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
advertisement
Also Read- Covid 19| കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു
യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഉദ്യോഗസ്ഥനാണ് പണം കൈപ്പറ്റിയത്. സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാർ ലഭിക്കുന്നതിനുള്ള ടെണ്ടറിൽ പങ്കെടുത്തതെന്നും സന്തോഷ് ഈപ്പൻ ഹർജിയിൽ പറയുന്നുണ്ട്. കൂടാതെ ചെന്നിത്തലയ്ക്ക് എതിരെയും ആരോപണമുന്നയിച്ചാണ് ഹർജി നൽകിയിട്ടുള്ളത്.
Also Read- IPL 2020 | താളംതെറ്റി കിങ്സ് ഇലവൻ പഞ്ചാബ്; മുംബൈ ഇന്ത്യൻസിന് 48 റൺസ് ജയം
രമേശ് ചെന്നിത്തലക്ക് ഐ ഫോൺ സമ്മാനമായി നൽകിയിട്ടുണ്ട്. പണത്തിനു പുറമെ അഞ്ചു മൊബൈൽ ഫോണുകൾ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകി. ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സമ്മാനിച്ചു എന്നും സന്തോഷ് ഈപ്പൻ കോടതിയെ അറിയിച്ചു. ഫോൺ വാങ്ങിയതിന്റെ ബില്ലും സന്തോഷ് ഈപ്പൻ കോടതിക്ക് കൈമാറി.