advertisement

Life Mission | യൂണിടെക് എം.ഡി സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്തു

Last Updated:

ലൈഫ് പദ്ധതിയുടെ രേഖകളും നൽകണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകൾ വിജിലൻസ് സംഘം ലിൻസിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തിരുന്നു.

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് യൂണിടെക് എം ഡി സന്തോഷ് ഈപ്പനെ സി ബി ഐ വീണ്ടും ചോദ്യം ചെയ്യും. രേഖകളടക്കം പരിശോധിച്ച ശേഷമാകും തുടർ ചോദ്യം ചെയ്യൽ. ലൈഫ് മിഷൻ തൃശൂർ ജില്ലാ കോ-ഓർഡിനേറ്ററിൽ നിന്ന് സിബിഐ സംഘം ഇന്ന് മൊഴി എടുക്കും.
ലൈഫ് മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴ നൽകിയെന്ന് സന്തോഷ് ഈപ്പന് തന്നെ വെളിപ്പെടുത്തിയ  പശ്ചാത്തലത്തിൽ കൂടിയായിരുന്നു സിബിഐയുടെ ചോദ്യം ചെയ്യൽ. കൊച്ചി എൻഐഎ ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടു.
You may also like:പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ: കെ. മുരളീധരൻ [NEWS]പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല [NEWS] ഹിന്ദി സീരിയൽ സംവിധായകൻ പച്ചക്കറി വിൽപ്പനക്കാരനായി [NEWS]
പ്രാഥമിക വിവര ശേഖരണമാണ് സി.ബി.ഐ സംഘം നടത്തിയത്. വടക്കാഞ്ചേരി നഗരസഭയിൽ നിന്നും പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ സംഘം പിടിച്ചെടുത്തിരുന്നു. കൊച്ചിയിൽ എത്തിച്ച ഈ രേഖകൾ വിശദമായി പരിശോധിക്കുകയാണ്. ഇതിനു ശേഷമാകും സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുക.
advertisement
പദ്ധതിയിൽ നിന്നും ലഭിച്ച തുക, ഇടപാടുകാരുടെ വിശദാംശങ്ങൾ തുടങ്ങിയവ അറിയുന്നതിനായാണ് നേരിട്ട് ഹാജരാകാൻ ലൈഫ് മിഷൻ തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർ ലിൻസ് ഡേവിഡിനോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈഫ് പദ്ധതിയുടെ രേഖകളും നൽകണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകൾ വിജിലൻസ് സംഘം ലിൻസിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission | യൂണിടെക് എം.ഡി സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്തു
Next Article
advertisement
മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് വയോധികൻ കൊന്നു
മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് വയോധികൻ കൊന്നു
  • ഗുജറാത്തിലെ ഗംഗ്ഡ ഗ്രാമത്തിൽ മകനെ രക്ഷിക്കാൻ വയോധികൻ കുന്തവും അരിവാളും ഉപയോഗിച്ചു

  • പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പിതാവിനും മകനും ഗുരുതരമായി പരിക്കേറ്റു, ആശുപത്രിയിൽ ചികിത്സയിലാണ്

  • വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുള്ളിപ്പുലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു

View All
advertisement