ഇന്റർഫേസ് /വാർത്ത /Kerala / 'സിബിഐ അന്വേഷണം തടയാൻ ഓർഡിനൻസിന് സർക്കാർ നീക്കം'; മടിയിൽ കനമുള്ളതുകൊണ്ടാണോയെന്ന് ചെന്നിത്തല

'സിബിഐ അന്വേഷണം തടയാൻ ഓർഡിനൻസിന് സർക്കാർ നീക്കം'; മടിയിൽ കനമുള്ളതുകൊണ്ടാണോയെന്ന് ചെന്നിത്തല

News18

News18

ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവരുത്. ഇത് ഭരണഘടനാവിരുദ്ധമാണ്. ഇതിനെതിരെ ഗവർണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്നും രമേശ് ചെന്നിത്തല

  • Share this:

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം തടയുന്നതിനായി സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കാൻ നീക്കം നടത്തുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമ സെക്രട്ടറിയുടെ പക്കല്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകളുണ്ട്. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവരുത്. ഇത് ഭരണഘടനാവിരുദ്ധമാണ്. ഇതിനെതിരെ  ഗവർണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി എങ്ങനെയാണ് കേരളത്തില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് പറയുന്നത്. ബംഗാളില്‍ ശാരദ ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട് കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയപ്പോള്‍ അത് സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. ആ നടപടി കേരളത്തില്‍ കൊണ്ടുവരുന്നത് രാഷ്ട്രീയപ്രേരിതമാണ്. സിബിഐയെ  കേരളത്തില്‍ നിരോധിക്കാന്‍ നീക്കം നടക്കുന്നത് അഴിമതിക്കാരേയും കൊള്ളക്കാരേയും രക്ഷിക്കാന്‍ വേണ്ടിയാണ്. മടിയില്‍ കനമില്ലാത്തവന് പേടിക്കേണ്ട എന്നാണല്ലോ നേരത്തെ പറഞ്ഞത്. ഇപ്പോള്‍ മടിയില്‍ കനമുള്ളത് കൊണ്ടാണോ സിബിഐ അന്വേഷണം വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്? ഇതിൽ നിന്നു സർക്കാർ പിന്തിരിയണം. എഫ്‌സിആർഎ നിയമപ്രകാരമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഈ വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

 ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചാല്‍ പല പ്രമുഖരും കുടുങ്ങുമെന്ന നില വന്നപ്പോഴാണ്  ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്വേഷണത്തെ തടസപ്പെടുത്താനാണ് നീക്കം. നിയമ വിരുദ്ധമായ നടപടികളാണ് സർക്കാർ ചെയ്യുന്നത്. എല്ലാ അഴിമതിക്കാരും കുടുങ്ങും എന്നതിനാലാണ് ഈ നീക്കം.

മാവോയിസ്റ്റ് ജലീലിനെ അടക്കം വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണ്. ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് എല്ലാവരെയും വെടിവെച്ച് കൊല്ലാൻ സർക്കാരിന് അധികാരം നൽകിയതാരാണ്? മജിസ്റ്റീരിയൽ അന്വേഷണം കൊണ്ട് കേസ് തെളിയില്ലെന്നും അദ്ദേഹം പറഞ്ഞു.

First published:

Tags: Anil akkara, Cbi, Cm pinarayi vijayan, Enforcement Directorate, LIFE Mission, Oomman chandy, Ramesh chennitala, Swapna suresh, UAE consulate, Vigilance