TRENDING:

Swapna Suresh| സ്വപ്ന 'ഏറ്റവും മികച്ച ഉദ്യോഗസ്ഥ'; ഐടി വകുപ്പിൽ ജോലിക്കായി സമർപ്പിച്ച രേഖകളിൽ യുഎഇ കോൺസുലേറ്റിന്റെ ഗുഡ് സർട്ടിഫിക്കറ്റും

Last Updated:

യുഎഇ കോൺസുലേറ്റിൽ നിന്നും സാമ്പത്തിക കുറ്റത്തിന് പുറത്താക്കപ്പെട്ട സ്വപ്ന അവിടുത്തെ ഗുഡ് സര്‍ട്ടിഫിക്കറ്റുമായാണ് ഐടി വകുപ്പിന് കീഴില്‍ ജോലി നേടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റും. യുഎഇ കോൺസുലേറ്റിൽ നിന്നും സാമ്പത്തിക കുറ്റത്തിന് പുറത്താക്കപ്പെട്ട സ്വപ്ന അവിടുത്തെ ഗുഡ് സര്‍ട്ടിഫിക്കറ്റുമായാണ് ഐടി വകുപ്പിന് കീഴില്‍ ജോലി നേടിയത്. സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന എംബസിയുടെ സർട്ടിഫിക്കറ്റ് പുറത്തുവന്നു.
advertisement

2016 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ഇവര്‍ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നുവെന്നും മികച്ച ഉദ്യോഗസ്ഥയാണെന്നുമാണ് സര്‍ട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ 50 ജീവനക്കാരുള്ള കോൺസുലേറ്റിലെ മികച്ച ജീവനക്കാരിയായി സ്വപ്നയെ തെരഞ്ഞെടുത്തിരുന്നുവെന്നും സർട്ടിഫിക്കറ്റിൽ പറയുന്നു.

ഷാർജ ഭരണാധികാരിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിജയകരമായി ഏകോപിപ്പിച്ചത് സ്വപ്നയാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. യുഎഇ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയയാണ് സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്നത്.

advertisement

പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയ്ക്ക് എങ്ങനെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നതാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യം. അതേ സമയം സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നതു സംബന്ധിച്ചും സംശയം ഉയർന്നിട്ടുണ്ട്. അന്വേഷണ ഏജന്‍സികളും ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമം ആരംഭിച്ചു.

TRENDING: Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാ​ഞ്ച് റിപ്പോർട്ട് [NEWS]Swapna Suresh| ലക്ഷം ശമ്പളമുളള സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവോ ബിരുദമോ? പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന ഇപ്പോഴും ഒളിവിലാണ്. പല സ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചനകൾ കിട്ടിയില്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh| സ്വപ്ന 'ഏറ്റവും മികച്ച ഉദ്യോഗസ്ഥ'; ഐടി വകുപ്പിൽ ജോലിക്കായി സമർപ്പിച്ച രേഖകളിൽ യുഎഇ കോൺസുലേറ്റിന്റെ ഗുഡ് സർട്ടിഫിക്കറ്റും
Open in App
Home
Video
Impact Shorts
Web Stories