TRENDING:

മാർ ജോസഫ് പാംപ്ലാനിക്കെതിരെ നടക്കുന്ന സമരം അപലപനീയം: സിറോ മലബാർ സഭ

Last Updated:

പാംപ്ലാനിക്കെതിരായ പ്രതിഷേധങ്ങൾ ക്രിസ്തീയ സ്നേഹത്തിൻ്റെ എല്ലാ പരിധികളെയും ലംഘിക്കുന്നതാണെന്ന് സഭാ നേതൃത്വം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാക്കനാട്: സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന തർക്കത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധങ്ങളെ അപലപിച്ച് സഭാ നേതൃത്വം. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള സിനഡ് തീരുമാനം നടപ്പിലാക്കാൻ പരിശ്രമിക്കുന്ന ആർച്ച് ബിഷപ്പിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സ്വഭാവഹത്യ നടത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് സഭാ വക്താവ് അറിയിച്ചു.
News18
News18
advertisement

വിശുദ്ധ കുർബാനയർപ്പണം സംബന്ധിച്ച സിനഡ് നിർദ്ദേശങ്ങൾ ലംഘിച്ച് സെന്റ് മേരീസ് ബസിലിക്ക കയ്യേറുകയും തിരുക്കർമ്മങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്ന നടപടികൾ സഭാ കൂട്ടായ്മയ്ക്ക് വിരുദ്ധമാണ്. ആർച്ച് ബിഷപ്പിന്റെയും മേജർ ആർച്ച് ബിഷപ്പിന്റെയും ചിത്രങ്ങൾ അപകീർത്തികരമായി പ്രദർശിപ്പിക്കുകയും ആർച്ച് ബിഷപ്പ് ഹൗസിന്റെ മതിലുകളിൽ മോശമായ രീതിയിൽ പതിപ്പിക്കുകയും ചെയ്തത് ക്രൈസ്തവ സ്നേഹത്തിന്റെ പരിധികൾ ലംഘിക്കുന്നതാണെന്ന് പ്രസ്താവനയിൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തലശ്ശേരി അതിരൂപതാധ്യക്ഷൻ എന്ന ഭാരിച്ച ഉത്തരവാദിത്വത്തിന് പുറമെയാണ് മാർ ജോസഫ് പാംപ്ലാനി പരിശുദ്ധ പിതാവിന്റെയും സിനഡിന്റെയും നിർദ്ദേശപ്രകാരം എറണാകുളം-അങ്കമാലി അതിരൂപതയുടെ അധികച്ചുമതല വഹിക്കുന്നത്. അധിക്ഷേപങ്ങൾ സഹിച്ചും സഭാ തീരുമാനങ്ങൾക്കായി പരിശ്രമിക്കുന്ന പിതാവിനൊപ്പം സഭ മുഴുവനുമുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി. പരാതികളുണ്ടെങ്കിൽ സഭയുടെ ഉന്നത സംവിധാനങ്ങളെ സമീപിക്കുന്നതിന് പകരം തെരുവുകളിൽ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നും നേതൃത്വം ഓർമ്മിപ്പിച്ചു. അനുസരണത്തിന്റെയും ചർച്ചയുടെയും മാർഗ്ഗത്തിലേക്ക് പ്രതിഷേധക്കാർ മടങ്ങിവരണമെന്നും സഭാ സംവിധാനങ്ങളെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും സഭ അഭ്യർത്ഥിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാർ ജോസഫ് പാംപ്ലാനിക്കെതിരെ നടക്കുന്ന സമരം അപലപനീയം: സിറോ മലബാർ സഭ
Open in App
Home
Video
Impact Shorts
Web Stories