\1\6മിശ്രവിവാഹം അസാധുവെന്ന് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ ട്രിബ്യൂണൽ. ഇരിഞ്ഞാലക്കുട സ്വദേശിനിയായ കത്തോലിക്കാ യുവതിയും കൊച്ചിയിലെ മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം നവംബർ 9 ന് കടവന്ത്രയിലെ സെന്റ് ജോസഫ് പള്ളിയിൽ നടന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി വിവാഹത്തിന്റെ സാധുത പരിശോധിക്കാൻ മൂന്നംഗ ആർക്കിഎപ്പിസ്‌കോപ്പൽ ട്രിബ്യൂണലിനെ നിയോഗിച്ചത്.
പള്ളിയിൽ മിശ്രവിവാഹങ്ങൾ അപൂർവമല്ലെങ്കിലും ഇതിനുള്ള കാനോനിക നടപടികൾ പൂർത്തീകരിച്ചോ എന്നതുസംബന്ധിച്ച തർക്കം സാമൂഹികമാധ്യമങ്ങളിൽ വിവാദമായിരുന്നു. ഡോക്ടർമാരായ യുവാവവും യുവതിയും കൊച്ചിയിലെ ആശുപത്രിയിൽ ഒരുമിച്ചു ജോലിചെയ്യുകയാണ്. ഏതാനും മാസംമുൻപ് രജിസ്റ്റർ വിവാഹംചെയ്തശേഷം കടവന്ത്രയിലാണ് താമസം. പെൺകുട്ടിയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലും ചടങ്ങുനടത്താൻ വീട്ടുകാർ തയാറായത്.
കിണറ്റിൽ വീണ പ്രാവിനെ രക്ഷിക്കാനിറങ്ങിയ ആൾ ശ്വാസംമുട്ടി മരിച്ചു
കാമുകി മറ്റൊരാൾക്കൊപ്പം പോയി; പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കിണറ്റിൽ വീണ് മരിച്ച നിലയിൽ
വിവാഹത്തലേന്ന് ഗാനമേളയ്ക്കിടെ വരന്റെ വീട്ടിലെ പണപ്പെട്ടിയുമായി കള്ളൻ മുങ്ങി; വരനും ബന്ധുക്കളും അറിഞ്ഞത് രാത്രി വൈകി
നീതി ലഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്; വയറ്റിൽ കത്രികയുമായി ജീവിച്ച ഹർഷിന സമരം അവസാനിപ്പിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ
കൊടുവള്ളിക്കാരെ വലച്ച അടയ്ക്കാ കള്ളൻ ഒടുവിൽ പൊലീസിന്റെ വലയിലായി
കോഴിക്കോട് സ്വകാര്യബസ് സ്‌കൂട്ടറില്‍ ഇടിച്ച് എഞ്ചിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു
കോഴിക്കോട് കൂടത്തായിയില്‍ വിവാഹസല്‍ക്കാരത്തിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റില്‍ നിന്നുവീണ് ഒരാള്‍ മരിച്ചു
കോഴിക്കോട് വിൽപനയ്ക്ക് എത്തിച്ച 8 ലക്ഷത്തോളം വിലവരുന്ന 20 കന്നുകാലികളെ മോഷ്ടിച്ചു
കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
Also Read പുകവലിക്കണമെങ്കിൽ 21 വയസാകണം; പൊതുസ്ഥലത്ത് വലിച്ചാൽ 2000 രൂപ പിഴ: നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ
മൂന്നംഗ അന്വേഷണ കമ്മീഷൻ പുരോഹിതരിൽ നിന്നും ബിഷപ്പുമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നതെന്ന് സഭയിലെ വൈദികനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കാനൻ നിയമം പാലിച്ചിട്ടില്ലാത്തതിനാൽ വിവാഹം അസാധുവാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിവാഹത്തിന് കാർമ്മികത്വം വഹിച്ച കടവന്ത്ര സെന്റ് ജോസഫ് പള്ളി വികാരിയും വധുവിന്റെ ഇടവക വികാരിയും ഗുരുതരമായ വീഴ്ച വരുത്തിയെന്നും കമ്മീഷൻ കണ്ടെത്തി.അതേസമയം എറണാകുളം-അങ്കമാലി, ഇരിഞ്ചലക്കുട ബിഷപ്പുമാർക്ക് വിവാഹത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഹാഹം സഭാവൃത്തങ്ങൾക്കിടയിൽ വൻ വിവാദമായതിനെത്തുടർന്ന് എറണാകുളം, ഇരിങ്ങാലക്കുട മെത്രാൻമാർ പരസ്പരം സംസാരിച്ചു പെൺകുട്ടിയെ കടവന്ത്ര ഇടവകയിൽച്ചേർത്ത് പുതിയ അപേക്ഷവാങ്ങി വിവാഹം സാധുവാക്കാൻ ആലോചനയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണു വിഷയം മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രിബ്യൂണൽ അന്വേഷിക്കട്ടെയെന്നു തീരുമാനിച്ചത്. വധുവിന്റെ ഇടവക വികാരിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണു വിവാദങ്ങളിലേക്കു നയിച്ചതെന്നു ഒരുവിഭാഗവും കടവന്ത്ര വികാരിയുടെ നടപടിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന വാദവുമായി എതിർവിഭാഗവും രംഗത്തെത്തിയിരുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട എറണാകുളത്തെ വിവാദ ഭൂമിയിടപാട് അന്വേഷിച്ച കമ്മിഷന്റെ കൺവീനറായിരുന്നു ഫാ. ബെന്നി മാരാംപറമ്പിൽ. ഇതു വിവാദങ്ങൾക്ക് ആക്കംകൂട്ടി. അതേസമയം മിശ്രവിവാഹത്തിൽ ഈ രണ്ടു വൈദികർക്കും വീഴ്ച പറ്റിയെന്നാണ് കമ്മീഷൻരെ കണ്ടെത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags:Love jihad Syro malabar diocese, Syro Malabar Church