ന്യൂഡൽഹി: സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾ 21 വയസിനു മുകളിൽ പ്രായമായവർക്കു മാത്രമെ വിൽക്കവൂ എന്ന നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ. നിലവിൽ 18 വയസാണ് പ്രായപരിധി. ഇതു സംബന്ധിച്ച ഭേദഗതി നിയമത്തിന്റെ കരട് പൂർത്തിയായതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
2/ 5
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നത്. 21 വയസിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് കുറ്റകരമാണെന്നതാണ് നിയമത്തിലെ പ്രധാന ഭേദഗതി.
3/ 5
ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറു മീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് പുകയില വിൽക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
4/ 5
പൊതു സ്ഥലങ്ങളിൽ പുകവലിച്ചാലുള്ള പിഴ 200 രൂപയിൽ നിന്ന് 2,000 രൂപയായി ഉയർത്തിയിട്ടുണ്ട്. കേടുപാടുകൾ കൂടാതെ യഥാർത്ഥ പാക്കിംഗിലാകണം പുകയില ഉൾപന്നങ്ങൾ വിൽക്കേണ്ടതെന്ന് സെക്ഷൻ ഏഴിൽ വരുത്തിയിരിക്കുന്ന ഭേദഗതിയിലും വ്യക്തമാക്കുന്നു.
5/ 5
ഇതിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ആദ്യതവണ ലക്ഷം രൂപ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ അഞ്ച് ലക്ഷം രൂപ പിഴയും അഞ്ച് വർഷം വരെ തടവുമാണ് ശിക്ഷ.