മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്നാണ് കെ പി സി സി വൈസ് പ്രഡിഡന്റ് ടി സിദ്ദിഖ് പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലാണ് ടി സിദ്ദിഖ് ഇങ്ങനെ പറഞ്ഞത്. സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പി എച്ച് ഡി എടുത്ത ഒരു നേതാവിനെയാണ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് അവരോധിച്ചിരിക്കുന്നതെന്ന് സിദ്ദിഖ് ആരോപിച്ചു.
You may also like:Local Body Elections 2020 | ചരിത്രം മാറ്റാൻ കൊച്ചി; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ട്രാൻസ്‍ജൻഡർ [NEWS]M Shivashankar | ഇഡിക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന ആരോപണം അസംബന്ധമെന്ന് കസ്റ്റംസ് [NEWS] ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട് [NEWS]
advertisement
ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
'മനസിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ബി ജെ പിക്ക് കേരളത്തിൽ പ്രസിഡന്റ് മാത്രമല്ല, ഇപ്പോൾ ഒരു സെക്രട്ടറിയെയും ലഭിച്ചിരിക്കുന്നു. സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പി എച്ച് ഡി എടുത്ത ഒരു നേതാവിനെ ഉന്നതമായ പാർട്ടി സ്ഥാനത്ത് അവരോധിക്കുമ്പോൾ സൈബർ സഖാക്കൾക്ക് വേണ്ടത്ര കാപ്സ്യൂളുകൾ നിർമ്മിച്ച് നൽകിയെന്ന് വിശ്വസിക്കട്ടെ.'
മകൻ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധി നൽകണമെന്നാണ് സി പി എം സെക്രട്ടേറിയറ്റിനോട് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. കേടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇടതു മുന്നണി കൺവീനർ കൂടിയായ എ. വിജയരാഘവന് പാർട്ടി സെക്രട്ടറയുടെ ചുമതല നൽകിയത്.