കേരള സാംക്രമിക രോഗങ്ങൾ ബില്ലിന്റെ ചർച്ചയ്ക്കിടയിലായിരുന്നു ഷംസീറിന്റെ പരാമർശം. ചർച്ചയ്ക്കിടയിൽ ഷംസീർ സംസാരിക്കവേ സമയം നിയന്ത്രിക്കണമെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. ''നിങ്ങള്‍ പ്രതിപക്ഷ അംഗങ്ങളോട് ഇങ്ങനെ പറഞ്ഞില്ലല്ലോ' എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.
തുടർന്നായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. പത്ത് വർഷം ലോക്സഭാ അംഗമായിരുന്ന വ്യക്തിയാണ് സ്പീക്കർ എന്നും അദ്ദേഹത്തെ 'നിങ്ങൾ' എന്ന് വിളിച്ചത് ചട്ടലംഘനവും സഭയോടുള്ള അവഹേളനമാണെന്നും പിടി തോമസ് ചൂണ്ടിക്കാട്ടി. ഷംസീര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
advertisement
You may also like:ലുഡോയെ ഭാഗ്യ മത്സരമായി പ്രഖ്യാപിക്കണം; ബോംബെ ഹൈക്കടതിയിൽ ഹർജിയുമായി യുവാവ്
'നിങ്ങൾ' എന്നത് തലശ്ശേരിയിലെ സാധാരണ സംസാരശൈലിയാണെന്നും തെറ്റു സംഭവിച്ചെങ്കിൽ ഖേദം പ്രകടിപ്പിച്ചു പരാമർശം പിൻവലിക്കുകയാണെന്നും ഷംസീർ പറയുകയും ചെയ്തു.
You may also like:ക്രൈസ്തവരായി മാറിയ മലഅരയർക്ക് സംവരണം: ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
ബിൽ ചർച്ച ചെയ്യുമ്പോൾ പ്രസംഗിക്കുന്നവർ സമയം ചുരുക്കി പത്ത് മിനുട്ടിനുള്ളിൽ പ്രസംഗം അവസാനിപ്പിക്കാനായിരുന്നു സ്പീക്കർ നിർദേശിച്ചിരുന്നത്. എന്നാൽ, എൻഎ നെല്ലിക്കുന്ന്, പിസി വിഷ്ണുനാഥ് എന്നിവരെല്ലാം പത്തു മിനുട്ടിൽ കൂടുതൽ സമയമെടുത്തു. ഈ സമയത്ത് സ്പീക്കർ ചെയറിൽ ഇല്ലായിരുന്നു.
അദ്ദേഹം മടങ്ങിയെത്തിയപ്പോഴാണ് ഷംസീർ പ്രസംഗിച്ചത്. ഇതോടെ പ്രസംഗം ചുരുക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഷംസീറിന്റെ തലശ്ശേരി സംഭാഷണശൈലി വന്നത്. 'നിങ്ങള്‍ പ്രതിപക്ഷ അംഗങ്ങളോട് ഇങ്ങനെ പറഞ്ഞില്ലല്ലോ, സ്പീക്കര്‍ പക്ഷപാതമില്ലാതെയാവണം പെരുമാറേണ്ടത്.’ ഇതായിരുന്നു ഷംസീറിന്റെ മറുപടി. ഇതോടെ പ്രതിപക്ഷം ശബ്ദം ഉയർത്തി. ഉടൻ തന്നെ താൻ സ്പീക്കറെ ചോദ്യം ചെയ്തതല്ല എന്ന മറുപടിയുമായി ഷംസീർവിഷയം അവസാനിപ്പിച്ചു. എന്നാല്‍ പ്രസംഗം അധികം നീട്ടാതെ സ്വയം നിയന്ത്രിക്കണമെന്ന് എല്ലാവരോടും താന്‍ പറഞ്ഞിരുന്നു. അതാണ് ഷംസീറിനെ ഓര്‍മ്മിപ്പിച്ചതെന്ന് രാജേഷ് മറുപടി നല്‍കി.
പക്ഷെ ഷംസീര്‍ മാപ്പ് പറയണമെന്ന നിലപാടില്‍ തന്നെയായിരുന്നു സ്പീക്കര്‍. അദ്ദേഹത്തെ നിങ്ങള്‍ എന്ന് വിളിച്ചത് ഷംസീര്‍ പിന്‍വലിക്കണമെന്നും സണ്ണി ജോസഫും ഷംസീറിനെ താക്കീത് ചെയ്യണമെന്ന് പിടി തോമസും ആവശ്യപ്പെട്ടു.
