TRENDING:

ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകര്‍ നേരിട്ട് വീട്ടിലെത്തിക്കേണ്ട; വിദ്യാഭ്യാസ മന്ത്രി

Last Updated:

സന്ദേശം നേരിട്ടെത്തിക്കേണ്ടെന്നും വാട്‌സാപ്പിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ കുട്ടികളില്‍ എത്തിയാല്‍ മതിയെന്ന് മന്ത്രി വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം പ്രവേശനോത്സവത്തിന് മുന്‍പ് കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സന്ദേശം നേരിട്ടെത്തിക്കേണ്ടതില്ലെന്നും പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വി ശിവൻകുട്ടി
വി ശിവൻകുട്ടി
advertisement

അതേസമയം അധ്യാപക സംഘടനകള്‍ തെറ്റിദ്ധരിച്ചാണ് വിവാദത്തിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കുട്ടികളുടെയും വീടുകളിലും മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കണെന്നതിനെതിരെ അധ്യാരപക സംഘടന രംഗത്തെത്തിയിരുന്നു. സന്ദേശം നേരിട്ടെത്തിക്കേണ്ടെന്നും വാട്‌സാപ്പിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ കുട്ടികളില്‍ എത്തിയാല്‍ മതിയെന്ന് മന്ത്രി വ്യക്തമാക്കി.

Also Read-കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി സംഘർഷം; BJP പ്രവർത്തകന് കുത്തേറ്റു

മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളില്‍ എത്തിക്കണമന്നതു സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടര്‍മാര്‍ എഇഒമാര്‍ വഴി സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ ലഭിക്കുന്ന സന്ദേശം പിടിഎ, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി, വാര്‍ഡംഗങ്ങള്‍, അധ്യാപകര്‍, യുവജന സംഘടനകള്‍, ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ എന്നിവയുടെ സഹായത്തോടെ കുട്ടികളുടെ വീടുകളില്‍ എത്തിക്കാന്‍ പ്രഥമാധ്യാപകര്‍ ശ്രദ്ധിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

advertisement

സര്‍ക്കാര്‍ നിര്‍ദ്ദേശം അപ്രായോഗികമെന്നാണ് കെ.പി.എസ്.ടി.എ നേതാക്കള്‍ വ്യക്തമാക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ലോക്ഡൗണും ചില ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ അഡ്മിഷനും പ്രവേശനോത്സവവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Also Read-സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്ന് മുതല്‍; മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും

മുഖ്യമന്ത്രിയുടെ സന്ദേശം കെബിപിഎസ് വഴി ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് അധ്യാപകര്‍ മുഖേന ഓരോ കുട്ടിയുടെ വീട്ടിലും നേരിട്ടെത്തിക്കാന്‍ തീരുമാനിച്ചത് കാലഘട്ടത്തിന് യോജിച്ചതല്ലെന്ന് കെ.എസ്.ടി.എ ചൂണ്ടിക്കാട്ടിയിരന്നു.

advertisement

ഓണ്‍ലൈനായിതന്നെ സന്ദേശം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ, തീരുമാനം അയുക്തികമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്യുഐപിയിലുള്ള അധ്യാപക സംഘടനകളോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും പ്രവേശനോത്സവം സംബന്ധിച്ച തയാറെടുപ്പുകള്‍ക്ക് ഞായറും തിങ്കളും മാത്രമേയുള്ളൂവെന്നും അധ്യാപക സംഘടന വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിനിടയില്‍ അധ്യാപകര്‍ വഴിയുള്ള നോട്ടിസ് വിതരണം അസാധ്യമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ അധ്യാപകരെ നിര്‍ബന്ധിക്കുന്ന നിലപാടുകള്‍ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ പക്കല്‍ നിന്നുണ്ടാകരുതെന്നും വീടുകളില്‍ നോട്ടിസെത്തിക്കുന്നതില്‍നിന്നും അധ്യാപകരെ ഒഴിവാക്കണമെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീനും ജനറല്‍ സെക്രട്ടറി സി.പ്രദീപും ആവശ്യപ്പെട്ടിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകര്‍ നേരിട്ട് വീട്ടിലെത്തിക്കേണ്ട; വിദ്യാഭ്യാസ മന്ത്രി
Open in App
Home
Video
Impact Shorts
Web Stories