advertisement

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്ന് മുതല്‍; മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും

Last Updated:

കാലവര്‍ഷം എത്താനിരിക്കെ അണക്കെട്ടുകളില്‍ മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നോട്ട് പോകുകയാണ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ മൂന്ന് മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മേയ് 31 മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്ന മുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
കാലവര്‍ഷം എത്താനിരിക്കെ അണക്കെട്ടുകളില്‍ മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നോട്ട് പോകുകയാണ്. മുന്‍ കരുതലിന്റെ ഭാഗമായി അണക്കെട്ടുകളിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
കൃത്യമായ ഇടവേളകളിലായി ഡാം സേഫ്റ്റി അതോറിറ്റി കേന്ദ്രജല കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. മൂഴിയാര്‍ അണക്കെട്ടില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ ജലനിരപ്പ് അണക്കെട്ടുകളില്‍ രേഖപ്പെടുത്തിയിരുന്നു. പവര്‍ഹൗസുകളില്‍ പൂര്‍ണ തോതിലാണ് വൈദ്യുത ഉത്പാദനം നടന്നത്.
advertisement
പൊതുജാഗ്രത നിര്‍ദേശങ്ങള്‍
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല.
മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലെക്ട്രിക്ക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.
advertisement
ശക്തമായ ഇടിമിന്നല്‍ വളരെ അപകടകാരിയാണ്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണം.
ഇടിമിന്നല്‍ സാധ്യത മനസ്സിലാക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള 'ദാമിനി' മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.
കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.
നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.
വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്ന് മുതല്‍; മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും
Next Article
advertisement
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുന്നോ? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
  • ട്രംപിന്റെ മക്കളുടെ പിന്തുണയുള്ള പവറസ് കമ്പനി ഗൾഫ് വിപണിയിൽ ഡ്രോണുകൾ വിൽക്കുന്നു

  • ഇറാന്റെ ഭീഷണി നേരിടാൻ ഗൾഫ് രാജ്യങ്ങൾക്കു ഡ്രോണുകൾ വാങ്ങാൻ സമ്മർദ്ദം ഉണ്ടെന്ന് റിപ്പോർട്ട്

  • യുദ്ധസാഹചര്യത്തിൽ ലാഭം കൊയ്യുന്ന ആദ്യ പ്രസിഡന്റ് കുടുംബം ട്രംപിന്റെതായിരിക്കും എന്നാണ് വിലയിരുത്തൽ

View All
advertisement