തൃശൂർ: ബി ജെ പി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലിയാണ് ബി ജെ പി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം നടന്നത്.
തൃശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്സിൻ എടുക്കുന്നതിനിടെയാണ് സംഭവം.
സംഘർഷത്തിൽ ഒരു ബി ജെ പി പ്രവർത്തകന് കുത്തേറ്റു. ബി ജെ പി പ്രവർത്തകനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വാക്സിൻ എടുക്കാൻ എത്തിയപ്പോൾ ആയിരുന്നു സംഘർഷം. ബി ജെ പി പ്രവർത്തകനായ ഹിരണിനാണ് കുത്തേറ്റത്.
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടായിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി വാക്സിൻ എടുക്കാൻ എത്തിയ ഹിരണും മറ്റുള്ളവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. എന്നാൽ, ഈ വാഗ്വാദം ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണ്
തൃത്തല്ലൂർ സ്വദേശിയായ ഹിരണിന് കുത്തേറ്റത്.
അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം; അറസ്റ്റിലായത് അഞ്ചു വർഷം മുമ്പ് ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീഹിരണിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഹിരണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഴൽപ്പണക്കേസിനെ ചൊല്ലിയുണ്ടായ തർക്കമാണ് ചേരി തിരിഞ്ഞ് വാക്കുതർക്കത്തിന് ഇടയാക്കിയത്. ബി ജെ പി പ്രവർത്തകർ തന്നെയാണ് ഏറ്റുമുട്ടിയതെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരെല്ലാമാണ് ഇതിന് പിന്നിൽ എന്ന് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
അതേസമയം, കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബി ജെ പി ജില്ല ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും. ഓഫീസ് സെക്രട്ടറി സതീഷിനെയാണ് ചോദ്യം ചെയ്യുക. സതീഷ് ആണ് പണവുമായി എത്തിയവർക്ക് മുറിയെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.