പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു. സാമുദായിക സൗഹാര്‍ദം തുടരാന്‍ യോജിച്ച് മുന്നോട്ടുപോകുമെന്നും ചര്‍ച്ചയില്‍ നേതാക്കള്‍ പറഞ്ഞു. കൊടുവള്ളി എം എല്‍ എ എം കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലിം സംഘടനാ നേതാക്കളായ നാസര്‍ ഫൈസി കൂടത്തായി, ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരും പങ്കെടുത്തു.
Also Read- 'പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ല; ചിലര്‍ തെറ്റായ പ്രചാരണം നടത്തി': എ.വിജയരാഘവന്‍
advertisement
യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കി താമരശ്ശേരി രൂപത വാര്‍ത്താ കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം-
താമരശ്ശേരി രൂപത വിശ്വാസപരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച''സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ'' എന്ന പുസ്തകത്തില്‍ ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍, പ്രസ്തുത പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചതായി താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു.
പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇസ്ലാംമത വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും സാമൂഹ്യതിന്മകള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും കൊടുവള്ളി എം എല്‍ എ ഡോ. എം.കെ. മുനീറിന്റെ അദ്ധ്യക്ഷതയില്‍ താമരശ്ശേരിയില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ താമരശ്ശേരിരൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവങ്കര, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസികൂടത്തായി, ശിഹാബുദ്ധീന്‍ ഇബ്‌നു ഹംസ, ഉമ്മര്‍ മാസ്റ്റര്‍ വി എം, സി ടി ടോം, മാര്‍ട്ടിന്‍ തോമസ്, അബ്ദുള്‍ കരീം ഫൈസി, എം എ യൂസഫ് ഹാജി, സദറുദ്ദീന്‍ പുല്ലാളൂര്‍ എന്നിവര്‍ സംബന്ധിച്ചു.