'മന്ത്രി വാസവന്റെ സന്ദർശനം സർക്കാർ പ്രതിനിധിയായി; സർക്കാർ നീക്കം വർഗീയതയെ പ്രോൽസാഹിപ്പിക്കും': പോപ്പുലർ ഫ്രണ്ട്
- Published by:Rajesh V
- news18-malayalam
Last Updated:
മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ച പാലാ ബിഷപ്പ് ഹൗസിന് മുന്നിൽ നേതാക്കൾ ക്യു നിൽക്കുകയാണ്. അധിക്ഷേപത്തിന് ഇരയായ മുസ്‌ലിം സമുദായത്തെ ഭീകരവൽക്കരിക്കാൻ ഇക്കൂട്ടർ മത്സരിക്കുകയുമാണ്. വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പ്രീണനങ്ങൾ കേരളത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുക.
തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തെ അടഞ്ഞ അധ്യായമായി ചിത്രീകരിക്കാനുള്ള സർക്കാർ നീക്കം വർഗീയതയെ പ്രോൽസാഹിപ്പിക്കുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ്. വിദ്വേഷ പ്രചാരകനായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ മന്ത്രി വാസവൻ സന്ദർശിച്ചത് സർക്കാരിന്റെ പ്രതിനിധിയായാണ്. ഇരകൾക്കൊപ്പം നിൽക്കാതെ വേട്ടക്കാർക്കൊപ്പം നിൽക്കാനാണ് ഭരണകൂടവും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ച പാലാ ബിഷപ്പ് ഹൗസിന് മുന്നിൽ നേതാക്കൾ ക്യു നിൽക്കുകയാണ്. അധിക്ഷേപത്തിന് ഇരയായ മുസ്‌ലിം സമുദായത്തെ ഭീകരവൽക്കരിക്കാൻ ഇക്കൂട്ടർ മത്സരിക്കുകയുമാണ്. വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പ്രീണനങ്ങൾ കേരളത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുക.
Also Read- 'പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി; വിവാദമാക്കുന്നത് തീവ്രവാദികൾ'; മന്ത്രി വി എന്‍ വാസവന്
സമുദായ സൗഹാർദ്ദത്തെ തകർക്കും വിധം പാല അതിരൂപത ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെ വൈദികന്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. മുസ്‌ലിം സമുദായത്തെ മോശമായി ചിത്രീകരിച്ച് താമരശ്ശേരി രൂപത ഇറക്കിയ വേദ പാഠപുസ്തകവും കഴിഞ്ഞ ദിവസം പുറത്തുവന്നു. ക്രൈസ്തവ യുവജന കൂട്ടായ്മയായ കാസയുടെ നേതൃത്വത്തിൽ അതിതീവ്രവർഗീയ പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അധികാര ഭ്രാന്ത് തലയ്ക്ക് പിടിച്ചതോടെ ഇതൊന്നും കാണാൻ കഴിയാത്ത വിധം ഭരണകൂടത്തിന്റെ കണ്ണിൽ തിമിരം ബാധിച്ചിരിക്കുകയാണ്.
advertisement
മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നവർ സമാധാനത്തിന്റെ വെള്ളരിപ്രാവുകളും പ്രതിഷേധിക്കുന്നവർ ഭീകരവാദികളുമാവുന്ന പിണറായി മാജിക് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർഥമാണെങ്കിൽ ആദ്യം കേസ്സെടുക്കേണ്ടത് പാലാ ബിഷപ്പിനും താമരശ്ശേരി അതിരൂപതക്കും എതിരേയാണ്. അതിന് മുഖ്യമന്ത്രി തയ്യാറാവണമെന്നും പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇന്നലെ സാമുദായിക സംഘടനാ നേതാക്കളുമായി നേരിട്ടെത്തി ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് മന്ത്രി വി എൻ വാസവൻ പാലാ ബിഷപ്പ് ഹൗസിലെത്തിയ നിർണായക ചർച്ചകൾ നടത്തിയത്. രാവിലെ 11 മണിയോടെയാണ് മന്ത്രി വി എൻ വാസവൻ ബിഷപ്പ് ഹൗസിൽ എത്തിയത്. മുക്കാൽ മണിക്കൂറോളം സഹകരണമന്ത്രി ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി ചർച്ച നടത്തി. തുടർന്ന് പുറത്തെത്തിയ മന്ത്രി വാസവൻ കൂടികാഴ്ച സൗഹൃദത്തന്റെ പേരിൽ ആണെന്ന് വ്യക്തമാക്കി. പാലാ ബിഷപ്പ് ഏറെ പാണ്ഡ്യത്യമുള്ള വ്യക്തിയാണെന്ന് മന്ത്രി പറഞ്ഞു. ബൈബിളിലും ഖുറാനിലും ഗീതയിലുമെല്ലാം വളരെ പാണ്ഡിത്യമുള്ള വ്യക്തിയാണ് അദ്ദേഹം. നന്നായി സംസാരിക്കാൻ കഴിവുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. നാർക്കോട്ടിക് ജിഹാദ് പ്രസ്താവന രൂക്ഷമായ പ്രശ്നമാക്കാൻ ശ്രമം നടത്താൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്ന് മന്ത്രി ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 17, 2021 8:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മന്ത്രി വാസവന്റെ സന്ദർശനം സർക്കാർ പ്രതിനിധിയായി; സർക്കാർ നീക്കം വർഗീയതയെ പ്രോൽസാഹിപ്പിക്കും': പോപ്പുലർ ഫ്രണ്ട്