TRENDING:

M Shivashankar | എം ശിവശങ്കറിൽ ആരോപിക്കപ്പെടുന്ന കുറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി

Last Updated:

നിലവിൽ സ്വപ്ന നല്കിയ രഹസ്യമൊഴിയും ഇത് സാധൂകരിക്കുന്നതാണ്. ശിവശങ്കറിനൊപ്പം തന്നെ സ്വപ്നയും സരിത്തും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ശിവശങ്കറിൽ ആരോപിക്കപ്പെടുന്ന കുറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച റിപ്പോർട്ട് കണക്കിലെടുത്താണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയുടെ പരാമർശം.
advertisement

യു എ ഇ കോൺസുലേറ്റുമായി അവിഹിതമായ ബന്ധമുണ്ടാക്കി. സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളിൽ വമ്പൻ സ്രാവുകളെ കുറിച്ചു പരാമർശമുണ്ട്. അധികാരം ദുർവിനിയോഗം ചെയ്ത് ഇവർ കള്ളക്കടത്ത് നടത്തി. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ പ്രവർത്തികൾ. ഈ ഉന്നതർക്ക് യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

You may also like:അന്നത്തെ കുറുമ്പിന് ഇന്നും മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; 'മന്ത്രി തമാശക്കാരി'യെന്ന് കമന്റുകൾ [NEWS]മദ്യപിച്ചെത്തിയ പൊലീസുകാരൻ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു; ചോദ്യം ചെയ്ത യുവാവിന് നേരെ വെടിയുതിർത്തു [NEWS] ഫാഷൻ ഗോൾഡ് ജ്വല്ലറി: MLAയെ അറസ്റ്റ് ചെയ്തിട്ട് മൂന്നാഴ്ച; നിക്ഷേപ തട്ടിപ്പിനിരയായവർ പ്രത്യക്ഷ സമരത്തിന് [NEWS]

advertisement

ശിവശങ്കർ കള്ളക്കടത്തിനു ഒത്താശ ചെയ്തതായി ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കറിനെ രക്ഷിക്കുവാൻ വേണ്ടി മാത്രമാണ് സ്വപ്ന ആദ്യം കള്ളമൊഴി നൽകിയത്. കസ്റ്റംസ് സമർപ്പിച്ച രഹസ്യ റിപ്പോർട്ടിൽ ഈ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും കോടതി ശിവശങ്കറിന്റെ കസ്റ്റഡി ഉത്തരവിൽ പറയുന്നു.

കസ്റ്റംസ് റിപ്പോർട്ടും സ്വപ്ന നൽകിയ മൊഴിയും പരിഗണിക്കുമ്പോൾ ശിവശങ്കറിനെ പ്രതി ചേർത്തതിൽ ന്യായമുണ്ട്. ഈ റാക്കാറ്റിലെ മുഴുവൻ പേരെയും കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ശിവശങ്കറിന്റെ മൂന്നാം ഫോണും കണ്ടെത്തണം. ഇതിൽ കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകളുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ഫോണുകളിൽ നിന്നും തെളിവുകൾ ശേഖരിച്ചു വരികയാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

advertisement

കസ്റ്റംസ് റിപ്പോർട്ട് പരിഗണിച്ച കോടതി ഈ മാസം ഏഴു വരെ ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടു. കേസിൽ കസ്റ്റഡിയിലുള്ള സ്വപ്നയും സരിത്തും നല്കിയ മൊഴികൾ ശിവശങ്കറിന് വലിയ പ്രതിസന്ധികൾ തീർക്കും. ഡോളർ കടത്തു കേസിലും ശിവശങ്കർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവിൽ സ്വപ്ന നല്കിയ രഹസ്യമൊഴിയും ഇത് സാധൂകരിക്കുന്നതാണ്. ശിവശങ്കറിനൊപ്പം തന്നെ സ്വപ്നയും സരിത്തും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇനിയുള്ള ദിവസങ്ങളിലെ ചോദ്യം ചെയ്യലിലൂടെ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
M Shivashankar | എം ശിവശങ്കറിൽ ആരോപിക്കപ്പെടുന്ന കുറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി
Open in App
Home
Video
Impact Shorts
Web Stories