TRENDING:

പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ

Last Updated:

മലപ്പുറം ജില്ലയിൽ മഞ്ചേരി, എറനാട് മണ്ഡലങ്ങളിൽ ഒന്നിൽ പൊതു സ്വതന്ത്രനെ കളത്തിൽ ഇറക്കാനാണ് ആലോചന. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ സിറ്റിങ് എം എൽ എ മുഹമ്മദ് മുൻസിൻ വീണ്ടും ജനവിധി തേടും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മലബാർ മേഖലയിൽ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലങ്ങൾ മാറി കരുത്തരെ കളത്തിൽ ഇറക്കുവാനാണ് സി പി ഐയിലെ ആലോചന. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ മത്സരിച്ച് തോൽക്കുന്ന ഇരിക്കൂർ സി പി ഐ, കേരള കോൺഗ്രസിന് വിട്ടുനൽകും. പകരം കഴിഞ്ഞപ്രാവശ്യം എം വി നികേഷ് കുമാർ മത്സരിച്ച അഴിക്കോട് മണ്ഡലം ഏറ്റെടുക്കും. ഇവിടെയാണ് പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കുവാൻ പാർട്ടി ആലോചിക്കുന്നത്.
advertisement

പന്ന്യൻ മത്സരിക്കാതെ മാറിനിന്നാൽ പി.സന്തോഷ് കുമാറിനെ പരിഗണിക്കും. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മന്ത്രി ഇ.ചന്ദ്രശേഖരൻ വീണ്ടും ജനവിധി തേടും. വയനാട്ടിൽ ഇക്കുറിയും സി.പി.ഐക്ക് സീറ്റ് ഉണ്ടാവില്ല. കോഴിക്കോട് ജില്ലയിൽ സി.പി.ഐ. മത്സരിച്ച് ജയിക്കുന്ന നാദാപുരവും പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരിയും തമ്മിൽ വെച്ച് മാറണമെന്നാണ് സി പി എമ്മിന്റെ ആവശ്യം.

ഈ കാര്യത്തിൽ സി പി ഐ നിലപാട് വ്യക്തമാക്കിട്ടില്ല. നിലവിലെ സ്ഥിതി തുടർന്നാൽ സിറ്റിങ് എം എൽ എ ഇ കെ വിജയന് പകരം ജില്ലാ പഞ്ചായത്ത് അംഗവും AIYF നേതാവുമായ അഡ്വ പി ഗവാസ്, സത്യൻ മൊകേരിയുടെ ഭാര്യയും മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയുമായ പി വസന്തം എന്നിവർക്കാണ് പ്രഥമ പരിഗണന.

advertisement

'10 കോടി രൂപ നഷ്ടപരിഹാരം'; എൻറിക്ക ലെക്സി കടൽക്കൊല കേസ് ഒത്തുതീർപ്പായി

മണ്ഡലം പരസ്പരം വെച്ചു മാറിയാൽ സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ ബാലുശ്ശേരിയിൽ സ്ഥാനാർത്ഥിയാവും. എന്നാൽ, ഈ കാര്യങ്ങളിൽ പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും, കൂടിയാലോചനകളിലൂടെ ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി വി ബാലൻ ന്യൂസ് 18നോട് പറഞ്ഞു.

advertisement

മലപ്പുറം ജില്ലയിൽ മഞ്ചേരി, എറനാട് മണ്ഡലങ്ങളിൽ ഒന്നിൽ പൊതു സ്വതന്ത്രനെ കളത്തിൽ ഇറക്കാനാണ് ആലോചന. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ സിറ്റിങ് എം എൽ എ മുഹമ്മദ് മുൻസിൻ വീണ്ടും ജനവിധി തേടും. മണ്ണാർക്കാട് എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പി നൗഷാദ്, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി എന്നിവരുടെ പേരുകൾക്കാണ് പ്രഥമ പരിഗണന.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ
Open in App
Home
Video
Impact Shorts
Web Stories