രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതായും ദലൈലാമ അയച്ച കത്തില്‍ പറഞ്ഞു.
അതേസമയം ബുധനാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്.
advertisement
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.
20 മുതല്‍ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
KTU exam postponed | കനത്ത മഴ; സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
അതിതീവ്ര മഴയെ തുടര്‍ന്ന് എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (KTU exam)ഈ മാസം 20, 22 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ (Exam) മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റര്‍ ബി ടെക്, ബി ആര്‍ക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.
അതേ സമയം 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ (PSC Exams) മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ (Exam Date) പിന്നീട് അറിയിക്കും. ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടര്‍ന്നാണ് തീരുമാനം. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിയിരുന്നു. ആരോഗ്യ സര്‍വകലാശാല, കേരള, എം ജി, കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മറ്റു ദിവസത്തെ പരീക്ഷകള്‍ക്കു മാറ്റമില്ല.
കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവര്‍ഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രില്‍ 2021) പരീക്ഷകളും ഐ ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് (നവംബര്‍ 2020) പരീക്ഷകളും മാറ്റി. തലശ്ശേരി കാമ്പസിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷകള്‍ക്ക് മാറ്റമില്ല. തിങ്കളാഴ്ച നടത്താനിരുന്ന എച്ച്.ഡി.സി. പരീക്ഷകള്‍ മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡും അറിയിച്ചു.
