2021 ഒക്ടോബർ 27: കപ്പലണ്ടിയ്ക്ക് എരിവില്ലാത്തതായിരുന്നു കൊല്ലം ബീച്ചിൽ സംഘർത്തിന് വഴി വെച്ചത്. കാറിൽ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ കപ്പലണ്ടി എരിവില്ല എന്നു പറഞ്ഞു തിരികെക്കൊടുക്കാൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.ബീച്ചിലുണ്ടായ സംഘർഷത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ഏഴോളം പേർക്കാണ് പരിക്കേറ്റത്.
2022 മേയ് 27: കോട്ടയത്ത് ക്രീം ബണ്ണിൽ ക്രീമില്ലെന്ന് ആരോപിച്ച് നടത്തിയ ആക്രമണത്തിൽ കടയുടമ ഉൾപ്പെടെ അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ യുവാക്കൾ ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിനായിരുന്നു 95 വയസുകാരനായ വൃദ്ധനെ തല്ലിയത്. കോട്ടയം മറവൻ തുരുത്ത് സ്വദേശികളാണ് ആക്രമണം നടത്തിയത്.
advertisement
Also Read-Attack | ക്രീം ബണ്ണിൽ ക്രീമില്ല; ബേക്കറി ഉടമയുടെ കൈ യുവാക്കൾ തല്ലിയൊടിച്ചു
2022 ഓഗസ്റ്റ് 3: കൊല്ലത്ത് ലേയ്സ് നല്‍കാത്തതിനായിരുന്നു യുവാവിനെ മർദനമേറ്റത്. ലേയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പതുകാരനെ മദ്യപസംഘം തെങ്ങിന്‍ തോപ്പിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു.
Also Read-'ലേയ്സ് ചോദിച്ചിട്ട് കൊടുത്തില്ല'; യുവാവിനെ മദ്യപാനികൾ ക്രൂരമായി മര്‍ദിച്ചതായി പരാതി
ഓഗസ്റ്റ് 30 2022: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആലപ്പുഴയില്‍ കൂട്ടത്തല്ലിൽ കലാശിച്ചത്. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം.വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത് പപ്പടം നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കമായി.
Also Read-കല്യാണസദ്യയിൽ രണ്ടാമത്തെ പപ്പടത്തിന് തർക്കം; കൂട്ടത്തല്ലിൽ മൂന്ന് പേര്‍ക്ക് പരിക്ക്
വാക്കുതർക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. സംഘർഷത്തിൽ മൂന്നു പേർക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Also Read-'പപ്പടത്തല്ലി'ല്‍ നഷ്ടം ഒന്നരലക്ഷം രൂപ; ഓഡിറ്റോറിയത്തിലെ 12 മേശകളും 25 കസേരകളും തകർത്തു
കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു. മാര്‍ബിളിന്റെ 12 മേശകള്‍, 25-ഓളം കസേരകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.