'പപ്പടത്തല്ലി'ല്‍ നഷ്ടം ഒന്നരലക്ഷം രൂപ; ഓഡിറ്റോറിയത്തിലെ 12 മേശകളും 25 കസേരകളും തകർത്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
ആലപ്പുഴ: വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലിയുള്ള സംഘർഷത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം. കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു. സംഘർഷത്തിൽ ഓഡിറ്റോറിയത്തിൻ്റെ ഉടമ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു.
ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് സംഘർഷം ഉണ്ടായത്. വിവാഹസദ്യക്കിടയില്‍ തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
കൂട്ടത്തല്ലിൽ മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്. വാക്കുതർക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു.കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു.
advertisement
മാര്‍ബിളിന്റെ 12 മേശകള്‍, 25-ഓളം കസേരകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും ഒത്തുതീര്‍പ്പായെന്നും ഓഡിറ്റോറിയം ഉടമകളുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അതേസമയം ട്രോളുകളും കമൻറുകളുംകൊണ്ട് വൈറലായ പപ്പടത്തല്ല് സോഷ്യൽ മീഡിയില്‍ എങ്ങും നിറയുകയാണ്. പപ്പടത്തിന് വേണ്ടി നടന്ന കൂട്ടത്തല്ലിനെ 'പപ്പട ലഹള'യെന്നാണ് ട്രോളന്മാർ വിശേഷിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 30, 2022 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പപ്പടത്തല്ലി'ല്‍ നഷ്ടം ഒന്നരലക്ഷം രൂപ; ഓഡിറ്റോറിയത്തിലെ 12 മേശകളും 25 കസേരകളും തകർത്തു