ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതിന്റെയും മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെയും അന്വേഷണ റിപ്പോര്‍ട്ട് അഞ്ചല്‍ റെയിഞ്ച് ഓഫീസര്‍ ജയന്‍ ഇന്ന് പുനലൂര്‍ വനം കോടതിയില്‍ സമര്‍പ്പിക്കും. കൊലക്കേസിൽ പാമ്പു പിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി എങ്കിലും വനം വകുപ്പ് കേസിൽ രണ്ടാം പ്രതിയാണ്. ഉത്രയുടെ ഭര്‍ത്താവ് ഒന്നാം പ്രതി സൂരജിനും സുരേഷിനും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
രോഗപ്രതിരോധത്തിനായി ചിറ്റമൃത് ഉപയോഗിക്കാറുണ്ടോ? അമിതമായാൽ പച്ചമരുന്നുകളും കരളിന് ആപത്ത്
advertisement
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളായിരുന്നു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ സുരേഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷപാമ്പിനെ കണ്ടെത്തിയെന്ന കേസിൽ റിപ്പോര്‍ട്ട് നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ച് വിചാരണ ആരംഭിച്ചിരുന്നു. ഇന്ന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ അടുത്തയാഴ്ച പുനലൂർ കോടതിയിൽ വിചാരണ ആരംഭിക്കും. അതേസമയം, കൊലക്കേസിൽ ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന അന്തിമവാദം ഇന്നും തുടരും.
കൊലപാതകം സംബന്ധിച്ച 12 തെളിവുകളിൽ കഴിഞ്ഞ ദിവസം കോടതി മുമ്പാകെ പ്രോസിക്യൂഷൻ വാദം നിരത്തിയിരുന്നു. ചാത്തന്നൂർ സ്വദേശിയായ സുരേഷിന്റെ കയ്യിൽ നിന്ന് രണ്ട് തവണയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. ആദ്യം പതിനായിരം രൂപയും പിന്നീട് 15,000 രൂപയും നൽകിയിരുന്നു. സുരേഷിനെ സൂരജ് അടൂരിലെ സ്വന്തം വീട്ടിൽ എത്തിക്കുകയും ആ പ്രദേശത്ത് പാമ്പ് ഉണ്ടെങ്കിൽ അതിനെ പിടിക്കാനാണ് സുരേഷിനെ കൊണ്ടുവന്നത് എന്ന് ഉത്ര ഉൾപ്പെടെ കേൾക്കുന്ന തരത്തിൽ പറയുകയും ചെയ്തു.
'ദൃശ്യം' മോഡൽ ഡൽഹിയിലും; പദ്ധതി തയ്യാറാക്കുന്നതിന് മുമ്പ് സിനിമ കണ്ടു; പക്ഷേ, ഒടുവിൽ എല്ലാം പാളി
സൂരജിന്റെ വീട്ടിലാണ് ആദ്യം പാമ്പുകടി ഏൽക്കുന്നത്. മുകൾ നിലയിലേക്ക് കയറുന്ന പടികൾക്ക് സമീപം ആദ്യം പാമ്പിനെ ഇടുകയായിരുന്നു. ഉത്ര അറിയാതെ ചവിട്ടുമ്പോൾ പാമ്പു കടിയേൽക്കുമെന്ന ചിന്തയിലാണ് സൂരജ് ഇങ്ങനെ ചെയ്തത്. എന്നാൽ, പിന്നീട് പാമ്പിനെ കൊണ്ട് കടിപ്പിച്ചു. ആദ്യം അണലി പാമ്പിനെ ആണ് ഉപയോഗിച്ചത്. രാത്രി വേദന കൊണ്ട് പുളഞ്ഞു എങ്കിലും സൂരജ് ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കിയില്ല. മരണം സംഭവിക്കട്ടെ എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഈ സംഭവത്തിൽ മരണം സംഭവിക്കാത്തതോടെയാണ് രണ്ടാമത് മൂർഖനെ കൊണ്ട് കടിപ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം പാമ്പ് പിടുത്തക്കാരൻ പൊലീസിനും വനംവകുപ്പിനും മൊഴിയായി നൽകിയിട്ടുണ്ട്. വിദഗ്ധ സമിതിയും കൊലപാതകം തിരിച്ചറിഞ്ഞു. സൂരജിന് തൂക്കുകയർ ഉറപ്പാക്കും വിധമാണ് നടപടികളുമായി പ്രോസിക്യൂഷൻ മുന്നോട്ടു പോകുന്നത്.
