TRENDING:

കോവിഡ് രോഗികളുടെ ഫോണ്‍കോളുകള്‍ പൊലീസ് പരിശോധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Last Updated:

സര്‍ക്കാരിന്റെ വിശദീകരണം കേട്ട കോടതി ടവര്‍ ലൊക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെങ്കില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി. മറ്റ് എന്തെങ്കിലും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കില്‍ അത് സത്യവാങ്മൂലമായി അറിയിക്കാനും കോടതി ആവശ്യപ്പെട്ടും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍ കോളുകള്‍  പൊലീസ് പരിശോധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
advertisement

ഫോണ്‍രേഖകള്‍ പരിശോധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും പൊലീസിനെ ഇതില്‍നിന്നും വിലക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

You may also like:രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]ആരും കട്ടോണ്ടുപോയതല്ല; നാരായണിയമ്മയുടെ ജിമിക്കി കമ്മൽ തിരികെ കിട്ടി; 20 വർഷത്തിന് ശേഷം [NEWS] കരിപ്പൂർ വഴി സ്വർണവും കുങ്കുമപ്പൂവും സിഗരറ്റും കടത്താൻ ശ്രമം [NEWS]

advertisement

കോവിഡ് രോഗികളുടെ സാമൂഹിക സമ്പര്‍ക്കം തിരിച്ചറിയുന്നതിനാണ് ഫോണ്‍രേഖകള്‍ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇത് വ്യക്തികളുടെ സ്വകാര്യതയ്ക്ക മേലുള്ള കടന്നു കയറ്റമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി.

സര്‍ക്കാരിന്റെ വിശദീകരണം കേട്ട കോടതി ടവര്‍ ലൊക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെങ്കില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി. മറ്റ് എന്തെങ്കിലും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കില്‍ അത് സത്യവാങ്മൂലമായി അറിയിക്കാനും കോടതി ആവശ്യപ്പെട്ടും. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് രോഗികളുടെ ഫോണ്‍കോളുകള്‍ പൊലീസ് പരിശോധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Open in App
Home
Video
Impact Shorts
Web Stories