TRENDING:

കോവിഡ് പശ്ചാത്തലം പരിഗണിച്ച് അഭയ കേസ് വിചാരണ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു

Last Updated:

വിചാരണയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍  തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിചാരണയ്ക്ക് ഹാജരാകാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കോവിഡ് പശ്ചാത്തലം പരിഗണിച്ച്  അഭയ കേസ് വിചാരണ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കോവിഡ് പരിഗണിച്ച്  വിചാരണ നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
advertisement

വിചാരണ നടക്കുന്ന തിരുവനന്തപുരത്ത് കോവിഡ് പോസറ്റീവ് കേസുകള്‍ കൂടുതലാണെന്നും താമസസൗകര്യം ഇല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകരും പ്രതികളും 65 വയസിനു മുകളില്‍ പ്രയുള്ളവരാണ്. ഈ സാഹചര്യത്തില്‍ വിചാരണ തുടരുന്നതിലെ പ്രതിസന്ധിയാണ് ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടിയത്.

You may also like:അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു [NEWS]Gold Smuggling Case| ഇടനിലക്കാരായ അ‍ഞ്ച് പേരെ കൂടി പ്രതി ചേർത്ത് NIA [NEWS] കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു; മുംബൈ കോര്‍പ്പറേഷനെതിരെ നടി ഹൈക്കോടതിയില്‍‍ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാല്‍, വിചാരണയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍  തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിചാരണയ്ക്ക് ഹാജരാകാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞു. ഹര്‍ജി  ഈ മാസം മുപ്പതിന് വീണ്ടും പരിഗണിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പശ്ചാത്തലം പരിഗണിച്ച് അഭയ കേസ് വിചാരണ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories