മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ ബംഗ്ലാവിലെ ഓഫിസ് കെട്ടിടം കോര്പ്പറേഷന് അധികൃതര്‍ പൊളിച്ചു നീക്കി. ഇന്ന് ഉച്ചയോടെ ബുള്‍ഡോസറുകളുമായി എത്തിയ കോര്പ്പറേഷന് അധികൃതരാണ് കെട്ടിടം പൊളിച്ചു നീക്കിയത്.
പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ കങ്കണ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പന്ത്രണ്ടരയ്ക്ക് പരിഗണിക്കാനിരിക്കെയാണ് കോര്പ്പറേഷന് നടപടികളുമായി മുന്നോട്ടു പോയത്. ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക്പോര് മൂര്‍ച്ഛിക്കുന്നതിനിടയിലാണ് ശിവസേനയുടെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്റെ പ്രതികാര നടപടി.
കങ്കണ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഉത്തരവിട്ടിട്ടുണ്ട്. അനധികൃത നിര്‍മ്മാണം കാട്ടി കോര്പ്പറേഷന് നല്കിയ നോട്ടീസിന് നല്കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോര്പ്പറേഷന് ഓഫീസ് കെട്ടിടം പൊളിച്ചത്. ഇതേസമയം, ഹിമാചല്‍ പ്രദേശിലുള്ള കങ്കണ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.