കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ തെറ്റ് കാണാനാവില്ലെന്ന് കോടതി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം ഹര്‍ജിക്കാരന്‍ മനസിലാക്കണമെന്നും ടവര്‍ ലൊക്കേഷന്‍മാത്രമേ പരിശോധിക്കുന്നുള്ളൂ എന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നതായും വ്യക്തമാക്കിയാണ് കോടതി തള്ളിയത്.
കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ഹൈക്കോടതി നല്‍കിയത്. ശേഖരിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ രേഖകള്‍ സ്വകാര്യമായി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രേഖാമൂലം അറിയിച്ചിരുന്നു.
advertisement
ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് വേണ്ടി മാത്രമാണ് ഫോണ്‍ കോള്‍ പരിശോധിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് സേവന ദാതാക്കളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ മാത്രമായി നല്‍കാന്‍ സംവിധാനമില്ലന്നായിരുന്നു കമ്പനികളുടെ മറുപടിയെന്നും സര്‍ക്കാര്‍ രേഖാമൂലം കോടതിയെ അറിയിച്ചു.
TRENDING Gold Smuggling | 'എല്ലാ കുഴപ്പങ്ങൾക്കും കാരണം ശിവശങ്കർ'; സ്വർണക്കടത്ത് വിവാദത്തിൽ പുതിയ പ്രതിരോധ തന്ത്രവുമായി മന്ത്രിമാർ [NEWS]Onam 2020 | ഓണസദ്യ തോന്നിയതു പോലെ കഴിക്കരുത്; അതിന് ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട് [NEWS] Hand Sanitizers | സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ[NEWS]
രോഗികളുടെ 14 ദിവസത്തെ വിവരങ്ങളടങ്ങുന്ന റെക്കോര്‍ഡാണ് ശേഖരിക്കുന്നത്. ടവര്‍ ലൊക്കേഷനിലൂടെ രോഗി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ നശിപ്പിക്കുന്നുണ്ട്. ടവര്‍ ലൊക്കേഷനല്ലാതെ മറ്റ് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല എന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുള്ളത്. ഇത് കൂടി പരിഗണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്.
