തടാകത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും പായലും നീക്കം ചെയ്യുന്നതോടെ ജലപ്രവാഹം സുഗമമാവുകയും ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുകയും ചെയ്യും. ആക്കുളം ടൂറിസ്റ്റ് വില്ലേജിനോട് ചേർന്നുള്ള ഈ തടാകം ശുദ്ധീകരിക്കുന്നതോടെ നഗരത്തിലെ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
ബോട്ടിംഗ് ഉൾപ്പെടെയുള്ള വിനോദങ്ങൾ പുനരാരംഭിക്കുന്നതോടെ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തും. വിഴിഞ്ഞം പോർട്ട് ഉൾപ്പെടെയുള്ള വൻകിട വികസന പദ്ധതികൾ തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകുമ്പോൾ പ്രകൃതിദത്തമായ ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് അധികൃതർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
advertisement
വരും ദിവസങ്ങളിൽ തന്നെ പായൽ നീക്കം ചെയ്യുന്ന ജോലികൾക്ക് തുടക്കമിടുമെന്നാണ് ലഭിക്കുന്ന വിവരം. വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ കൊണ്ടുപോയിക്കൊണ്ട് തിരുവനന്തപുരത്തെ ഒരു സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നതിൽ ആക്കുളം കായലിൻ്റെ പുനരുദ്ധാരണം വലിയ പങ്കുവഹിക്കും.
