കുളം, തണൽമരങ്ങൾ, ഇരിപ്പിടങ്ങൾ, കല്ലു പാകിയ നടപ്പാതകൾ, എൽഇഡി ലൈറ്റുകൾ ഓപ്പൺ സ്റ്റേജ് എന്നിവ ഇവിടെയുണ്ട്. സമീപത്തായി കലാമിൻ്റെ പ്രതിമയും ലൈബ്രറിയും. ശിൽപ്പി ഉണ്ണി കാനായി ആണ് 12 അടിയിലധികം പൊക്കമുള്ള പ്രതിമ നിർമിച്ചത്. തിരുവനന്തപുരം നഗരസഭയാണ് 45 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഈ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരപരിധിയിൽ നിരവധി പാർക്കുകൾ ഉണ്ടെങ്കിലും കഴക്കൂട്ടവും അനുബന്ധമായി വളർന്നുകൊണ്ടിരിക്കുന്ന നഗരപ്രദേശങ്ങളിലും കുട്ടികൾക്കും മുതിർന്നവർക്കും സമയം ചെലവഴിക്കുന്നതിനായി പാർക്കുകൾ വളരെ കുറവാണ്. ഈയൊരു പരാതിയാണ് പുതിയ പാർക്കിൻ്റെ വരവോടെ പരിഹരിക്കപ്പെടുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Aug 09, 2025 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കുട്ടികൾക്കും മുതിർന്നവർക്കും പുതിയ വിനോദസങ്കേതം: പള്ളിത്തുറയിലെ എ പി ജെ അബ്ദുൾ കലാം പാർക്ക്
