കാഴ്ചയിൽ അത്ഭുതപ്പെടുത്തുന്ന വലിപ്പത്തിലുള്ള ബൈബിൾ പ്രദർശനമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബൈബിൾ മ്യൂസിയമായി ഇത് മാറുമ്പോൾ, വിശ്വാസികൾക്കും അന്വേഷകർക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവം വാഗ്ദാനം ചെയ്യുന്നു.പൊതുജനങ്ങൾക്കായി ഈ ബൈബിൾ സമർപ്പിച്ചതിനുശേഷം നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
ഭീമൻ ബൈബിൾ പ്രതിരൂപം മാത്രമല്ല, ചരിത്രപ്രധാനമായ നിരവധി ബൈബിളുകളും ഈ മ്യൂസിയത്തിൽ കാണാം. അച്ചടി യന്ത്രം കണ്ടുപിടിച്ചതിന്റെ ആദ്യകാലങ്ങളിൽ അച്ചടിച്ച ബൈബിളുകൾ ഇവിടെയുണ്ട്. 400 വർഷം പഴക്കമുള്ള ഗ്രീക്ക് ബൈബിൾ ഭാഷകളുടെയും കാലഘട്ടങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം ബൈബിൾ വിശുദ്ധ ഗ്രന്ഥങ്ങളുടെ സ്ഥിരതയ്ക്ക് സാക്ഷ്യം പകരുന്നു.
advertisement
എഴുതപ്പെട്ട വാക്കുകൾക്കപ്പുറത്തേക്ക് പോകുന്ന ഈ പാർക്ക്, ബൈബിൾ ചരിത്രത്തിലൂടെ ഒരു മനോഹരമായ യാത്ര നൽകുന്നു.വിശ്വാസങ്ങൾക്കപ്പുറം കൂറ്റൻ ബൈബിൾ കാണുന്നതിനുള്ള ആകാംക്ഷ കൊണ്ടും ധാരാളം പേർ ഇവിടേക്ക് എത്തുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കത്തോലിക്ക ബാവ ഈ കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചത്. കാഴ്ചവസ്തുക്കളുടെ പ്രദർശനം മാത്രമല്ല. വിദ്യാഭ്യാസപരവും ആത്മീയപരവുമായ ഒരു കേന്ദ്രമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാർക്കിൽ ബൈബിൾ എല്ലാവർക്കും സമീപിക്കാവുന്നതും മനസ്സിലാക്കാവുന്നതും ആക്കുന്നതിനാണ് ശ്രമിച്ചിരിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ കർദിനാൾ ബസേലിയോസ് ക്ലീമിസ് ഊന്നിപ്പറഞ്ഞു.
അച്ചടിയന്ത്രം കണ്ടുപിടിച്ച ശേഷം അച്ചടിച്ച ആദ്യകാല ബൈബിളുകൾ, 400 വർഷം പഴക്കമുള്ള ഗ്രീക്ക് ബൈബി ൾ, അന്താരാഷ്ട്ര ബൈബിൾ ഷോക്കേസ്, അഞ്ച് ത്രോ ണോസുകളും ഒൻപത് വിശുദ്ധന്മാരുടെയും മൂന്നു വിശു ദ്ധകളുടെയും തിരുശേഷിപ്പു കൾ സ്ഥാപിച്ചിരിക്കുന്ന പാരഡൈസ് ഓഫ് ഹോളിനസ് ദേവാലയം, വിളംബരം ചെയ്യുന്ന വിശ്വപ്ര ശസ്‌ത ചിത്രകാരന്മാരുടെ ആവിഷ്‌കാരങ്ങൾ, പ്രവാചക വീഥി, സമാഗമ കൂടാരം, യേശുക്രിസ്‌തു ജനിച്ച സ്ഥലം, നിയമ പെട്ടകം, കാൽവരി മൗണ്ട്, യേശുക്രിസ്തുവിന്റെ കബറിടം തുടങ്ങിയവയുടെയെല്ലാം പുനരാവിഷ്കാര ങ്ങളാണ് മ്യൂസിയം ഓഫ് ദ വേഡ് ബൈബിൾ തീം പാർക്കിൽ ഒരുക്കിയിരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ബൈബിൾ മ്യൂസിയം എന്ന നിലയിൽ, ഇത് ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കും. വിശ്വാസികൾക്കും അന്വേഷകർക്കും ഒരുപോലെ പ്രചോദനവും വിജ്ഞാനവും നൽകുന്ന ഒരു സവിശേഷ സ്ഥലമായി ഇത് മാറുമെന്ന് ഉറപ്പിക്കാം