advertisement

കാസർഗോഡ് അരവത്ത് ക്ഷേത്രമുറ്റത്ത് ഇഫ്താർ വിരുന്ന്

Last Updated:

പ്രവാസികൾക്കിടയിലുള്ള സൗഹൃദവും ഒത്തൊരുമയും സ്വന്തം നാട്ടിലും പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്

News18
News18
കാസർഗോഡ്: ബ്രഹ്മകലശോത്സവം നടക്കുന്ന കാസർഗോഡ് അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രമുറ്റം മതസൗഹാർദ്ദത്തിന്റെ ഉദാത്തമായ വേദിക്ക് സാക്ഷ്യം വഹിച്ചു. ക്ഷേത്രത്തിലെ പൂബാണം യു.എ.ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകുന്നേരം ക്ഷേത്ര തിരുമുറ്റത്ത് നടന്ന സമൂഹ നോമ്പ് തുറ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർക്ക് വിരുന്നായി മാറി.
പ്രവാസികൾക്കിടയിലുള്ള സൗഹൃദവും ഒത്തൊരുമയും സ്വന്തം നാട്ടിലും പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മൗവ്വൽ, പരവങ്ങാനം, തായൽ മൗവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി മുസ്ലിം സഹോദരങ്ങൾ ക്ഷേത്രമുറ്റത്തെത്തി നോമ്പ് തുറന്നു. അവർക്ക് വേണ്ട വിപുലമായ ക്രമീകരണങ്ങൾ ക്ഷേത്രത്തിലെ ഹൈന്ദവ വിശ്വാസികൾ ചേർന്ന് ഒരുക്കി നൽകി.
യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് കെ. അശോകൻ പതിക്കാൽ, ക്ഷേത്ര ആഘോഷക്കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി എന്നിവരുടെ നേതൃത്വത്തിൽ അതിഥികളെ സ്വീകരിച്ചു. ഹക്കിം കുന്നിൽ, സാജിത് മൗവ്വൽ, അഡ്വ. കെ. ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് അരവത്ത് ക്ഷേത്രമുറ്റത്ത് ഇഫ്താർ വിരുന്ന്
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement