advertisement

മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തു

Last Updated:

വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്ന സംഭവത്തിലാണ് വനംവകുപ്പ് ശശിക്കെതിരെ കേസെടുത്തത്

News18
News18
തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വെള്ളനാട് ശശി വീണ്ടും നിയമക്കുരുക്കിൽ. വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്ന സംഭവത്തിലാണ് വനംവകുപ്പ് ശശിക്കെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്യാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലും അദ്ദേഹം പങ്കെടുക്കേണ്ട പൊതുപരിപാടിയിലും എത്തിയെങ്കിലും ശശി ഒളിവിൽ പോയതായാണ് വിവരം.
വെള്ളനാട് ശശിക്കെതിരെയുള്ള നടപടികൾ ഇതാദ്യമായല്ല. കഴിഞ്ഞ ആഴ്ചയാണ് വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന പരാതി ഇദ്ദേഹത്തിനെതിരെ ഉയർന്നത്. കൂടാതെ, കഴിഞ്ഞ ഡിസംബറിൽ ഔദ്യോഗിക വാഹനം വിട്ടുനൽകാത്തതിന്റെ പേരിൽ പഞ്ചായത്ത് സെക്രട്ടറിയെ വഴിയിൽ തടഞ്ഞതും വലിയ ചർച്ചയായിരുന്നു.
2024 സെപ്റ്റംബറിൽ പത്തനംതിട്ടയിൽ വെച്ച് തട്ടുകടയിൽ അതിക്രമിച്ചുകയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇദ്ദേഹം അറസ്റ്റിലായിരുന്നു. 2021-ൽ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം തകർത്ത കേസും അനുവാദമില്ലാതെ ഫ്ലക്സ് ബോർഡിൽ ചിത്രം നൽകിയതിൽ പ്രതിഷേധിച്ച് സ്വന്തം ചിത്രം വെട്ടിയെടുത്ത സംഭവവും വലിയ വാർത്തയായിരുന്നു.
advertisement
അതേസമയം, മുള്ളൻപന്നിയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം ഗൗരവകരമായ കുറ്റമാണ്. ഒളിവിൽ പോയ ശശിക്കായി വനംവകുപ്പ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തു
Next Article
advertisement
പശ്ചിമേഷ്യൻ സംഘർ‌ഷം: ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം; ഹിന്ദുക്ഷേത്രം അടച്ചു
പശ്ചിമേഷ്യൻ സംഘർ‌ഷം: ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം; ഹിന്ദുക്ഷേത്രം അടച്ചു
  • പശ്ചിമേഷ്യൻ സംഘർഷം കാരണം ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

  • ജബൽ അലിയിലെ ഹിന്ദു ക്ഷേത്രം അടച്ചിട്ടു; വിശ്വാസികൾ ഓൺലൈൻ വഴി പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് നിർദേശം

  • സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രധാന ശുശ്രൂഷകളും ഒത്തുചേരലുകളും ഒഴിവാക്കി

View All
advertisement