ചരിത്രവും ആധുനികതയും ഒത്തുചേരുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ആറ്റിങ്ങലിൻ്റെ മുഖച്ഛായ തന്നെ മാറുമെന്നുറപ്പാണ്. കുട്ടികൾക്ക് കളിച്ചുരസിക്കാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്ലേ ഏരിയയും ലഘുഭക്ഷണങ്ങൾ ആസ്വദിക്കാൻ കഫറ്റീരിയകളും ഫുഡ് കിയോസ്‌കുകളും ഇവിടെ സജ്ജമാക്കുന്നുണ്ട്.
വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം വന്നിരിക്കാൻ മനോഹരമായ ഇരിപ്പിടങ്ങളും വഴിയോരങ്ങളിൽ ആകർഷകമായ തെരുവ് വിളക്കുകളും സ്ഥാപിക്കും. പാട്ടും ആർട്ടും മറ്റു കലാപ്രകടനങ്ങളും അവതരിപ്പിക്കാൻ പ്രത്യേക വേദികൾ കൂടി ഒരുങ്ങുന്നതോടെ മാനവീയം വീഥിയിലെ പോലെ ഊർജ്ജസ്വലമായ ഒരു സാംസ്‌കാരിക കേന്ദ്രമായി ഇവിടം മാറും.
advertisement
തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി പാട്ടും വർത്തമാനങ്ങളുമായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സാംസ്‌കാരിക വീഥി വലിയൊരു മുതൽക്കൂട്ടാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 26, 2026 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ആറ്റിങ്ങലിന് പുതിയ മുഖച്ഛായ; കൊട്ടാരമുറ്റത്തെ കൊല്ലമ്പുഴ റോഡ് ഇനി സാംസ്‌കാരിക വീഥി
