TRENDING:

ചെങ്കലിൽ ഒരുങ്ങുന്നത് കേവലം കൂറ്റൻ ശിവലിംഗം മാത്രമല്ല: വൈകുണ്ഠവും കൈലാസം കൈയ്യിലേന്തിയ ഹനുമാനും

Last Updated:

നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ചെങ്കൽ ഗ്രാമവും അവിടുത്തെ പ്രശസ്തമായ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രവും ഓരോ യാത്രകനും സമ്മാനിക്കുന്നത് അവിസ്മരണീയമായ അനുഭൂതികളാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നഗരത്തിന്റെ തിരക്കുകൾ മറികടന്ന്, ഗതാഗത കോലാഹലങ്ങൾക്ക് വിട പറഞ്ഞ്, മനസ്സിന് ശാന്തിയും സമാധാനവും തേടി ചെന്നെത്തുന്ന, പേരറിയാ പൂക്കളുടെയും പൂജാ ദ്രവ്യങ്ങളുടെയും മണം പരുന്നൊഴുകുന്ന പ്രശാന്തമായ അമ്പലമുറ്റം. നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ചെങ്കൽ ഗ്രാമവും അവിടുത്തെ പ്രശസ്തമായ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രവും ഓരോ യാത്രകനും സമ്മാനിക്കുന്നത് ആ വിസ്മരണീയമായ അനുഭൂതികളാണ്. ലോകശ്രദ്ധ പിടിച്ചുപറ്റിയ 111 അടി ഉയരത്തിലുള്ള കൂറ്റൻ ശിവലിംഗം മാത്രമല്ല, പുതിയ നിർമ്മിതികൾ കൊണ്ട് ക്ഷേത്രത്തിന്റെ പ്രൗഢി വർധിച്ചിരിക്കുന്നു.ഇവിടെ പൂർത്തിയാകുന്ന വൈകുണ്ഡവും കൈലാസം കൈയ്യിലേന്തിയ ഹനുമാന്റെ പ്രതിമയും ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.
ചെങ്കൽ ക്ഷേത്രം 
ചെങ്കൽ ക്ഷേത്രം 
advertisement

മതപരമായ പ്രാധാന്യത്തിനപ്പുറം, ചെങ്കൽ മഹേശ്വരം ക്ഷേത്രം ഈ പ്രദേശത്തിന്റെ വാസ്തുവിദ്യാ മികവിന്റെ സാക്ഷ്യപത്രമാണ്. 111 അടി ഉയരത്തിലുള്ള ശിവലിംഗം, കൊത്തുപണികൾ, നിർമ്മാണത്തിലെ സൂക്ഷ്മത എന്നിവ കേരളത്തിന്റെ കലാപാരമ്പര്യത്തെ പ്രദർശിപ്പിക്കുന്നു. ശാന്തവും മനോഹരവുമായ അന്തരീക്ഷവും ചുറ്റുമുള്ള പ്രകൃതിഭംഗിയും സമാധാനവും ശാന്തതയും തേടുന്ന ഏതൊരാൾക്കും അനുയോജ്യമായ ഒരു യാത്രാ കേന്ദ്രമാക്കി മാറ്റുന്നു.

ഇവിടെ 111 അടി ഉയരം വരുന്ന ക്ഷേത്രത്തിലെ ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലുമായി നിരവധി ദേവതാപ്രതിഷ്ഠകളും കാണാം .ഏറ്റവും താഴെയുള്ള നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജകൾ നടത്താനുള്ള സൗകര്യവുമുണ്ട്. ശിവന് വിഗ്രഹപ്രതിഷ്ഠയുള്ള ലോകത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന് എന്ന നിലയിലും ശ്രദ്ധേയമാണ് ഈ ക്ഷേത്രം. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശിവലിംഗമാണ് ചെങ്കലിലേത്. 2019 ലാണ് ശിവലിംഗത്തിന്റെ നിർമ്മാണം പൂർത്തിയായത്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം എന്ന നിലയിൽ ഇന്ത്യൻ റെക്കോർഡ്‌ പുസ്തകത്തിൽ സ്ഥാനം നേടിയിട്ടുള്ളതാണ് ഈ ക്ഷേത്രം.

advertisement

കൂടാതെ, 32 ഗണപതിരൂപങ്ങളുടെ പ്രതിഷ്ഠ, ഗംഗാജലം നിറഞ്ഞുനിൽക്കുന്ന കിണർ, പന്ത്രണ്ട് ജ്യോതിർലിംഗങ്ങളുടെയും മാതൃകകൾ തുടങ്ങി വേറെയും ആകർഷണങ്ങൾ ഇവിടെ കാണാം. ഇവയെല്ലാം 2011-നും 2021-നും ഇടയിൽ പണികഴിപ്പിയ്ക്കപ്പെട്ടവയാണ്.

View More

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2019 നവംബർ ഒന്നിനാണ് വൈകുണ്ഡത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ശിവലിംഗവുമായി ബന്ധിപ്പിച്ച രീതിയിലാണ് വൈകുണ്ഠം നിർമ്മിക്കുന്നത്. അതിനോടൊപ്പം തന്നെ, 64 അടി നീളമുള്ള, കൈലാസ പർവതം കൈയിൽ വഹിക്കുന്ന ഹനുമാന്റെ പ്രതിമയും നിർമ്മിച്ചിരിക്കുന്നു .ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നിരവധി സന്ദർശിക്കുന്ന ക്ഷേത്രമാണ് ഇവിടം. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ചെങ്കലിൽ ഒരുങ്ങുന്നത് കേവലം കൂറ്റൻ ശിവലിംഗം മാത്രമല്ല: വൈകുണ്ഠവും കൈലാസം കൈയ്യിലേന്തിയ ഹനുമാനും
Open in App
Home
Video
Impact Shorts
Web Stories