പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ശില്പങ്ങളാണ് കാനായിയുടേത്. മലമ്പുഴയിലെ യക്ഷിയും, അലസമായി ആകാശം നോക്കി കിടക്കുന്ന ശങ്കുമുഖത്ത് സാഗരകന്യകയും ഒക്കെ ഇതിൽ ചിലതാണ്. ആസ്വാദകന് വായിച്ചെടുക്കാൻ തരത്തിൽ ഒരുപാട് കാര്യങ്ങൾ ഓരോ നിർമ്മിതിയിലും ഉണ്ട്. കുട്ടികൾ മുതൽ മുതിർന്നവരെ വരെ ഒരേ തരത്തിൽ അമ്പരപ്പിക്കുന്നു എന്നതാണ് വേളിയിലെ ശംഖിൻ്റെ പ്രധാന സവിശേഷത. വേളി എന്ന് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് തന്നെ ഒരുപക്ഷേ ഈ ശംഖിൻ്റെ ശില്പമാകും.
advertisement
തലസ്ഥാന നഗരിയിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബസ്, ഓട്ടോ അല്ലെങ്കിൽ സ്വകാര്യ വാഹനങ്ങൾ വഴി എളുപ്പത്തിൽ എത്തിച്ചേരാം. വേലി ലഗൂണിൻ്റെ തെക്കൻ തീരത്താണ് സമൃദ്ധമായ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. ശാന്തമായ കുളം, കുട്ടികളുടെ പാർക്ക്, കുതിര സവാരി, പെഡൽ ബോട്ടിംഗ്, ഫ്ലോട്ടിംഗ് കഫേ എന്നിവ വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രത്യേകതകളാണ്. ഉദ്യാനം പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമാണ്. ലാൻഡ്‌സ്‌കേപ്പ് ചെയ്‌ത പൂന്തോട്ടത്തിൽ നടപ്പാതകളും സുഖപ്രദമായ ഇരിപ്പിടങ്ങളും ആകർഷകമായ ശിൽപങ്ങളും മനോഹരമായി ഒരുക്കിയിട്ടുണ്ട്. കാനായി കുഞ്ഞിരാമൻ്റെ ശംഖ് ശിൽപം വിനോദസഞ്ചാര ഗ്രാമത്തിലെ വേറിട്ട ആകർഷണമാണ്.