Also Read- സ്വകാര്യ ഹോട്ടലിന് പാർക്കിങ്ങിനായി PWD റോഡ്; സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി
ചില ഇടങ്ങളില്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാസ വാടകയ്ക്ക് നല്‍കും. 2017 മുതല്‍ ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ക്കിങ് ഏര്യ വാടകയ്ക്ക് നല്‍കാറുണ്ട്. ഈ പ്രദേശത്ത് വാര്‍ഡന്മാര്‍ കാശ് പിരിക്കാറില്ല. മാസം തോറും അപേക്ഷകന്‍ സൊസൈറ്റിയില്‍ നേരിട്ട് കാശ് നല്‍കും. എന്നാല്‍ ഇവിടെ പാര്‍ക്കിങ്ങിനായി എത്തുന്ന ആരെയും തടയാന്‍ അപേക്ഷകന് അധികാരമില്ല. ആയൂര്‍വേദ കോളജിന് സമീപത്തെ ബില്‍ഡിങിന് മുന്‍വശത്തെ പാര്‍ക്കിങുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയില്‍ ട്രാഫിക് വാര്‍ഡന്‍ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നല്‍കാമെന്നുമായിരുന്നു.
advertisement
മേയറുടെ അധ്യക്ഷതയില്‍ ജൂണ്‍ 13ന് ചേര്‍ന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി അപേക്ഷ പരിശോധിക്കുകയും കരാറടിസ്ഥാനത്തില്‍ ഇവിടെ പാര്‍ക്കിങ് സ്ഥലം വാടകയ്ക്ക് നല്‍കുകയും ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, ഉന്നത പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. നഗരസഭയും അപേക്ഷകനും തമ്മില്‍ എഴുതി തയ്യാറാക്കിയ കരാറില്‍ അതു വഴിയുളള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിങിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാല്‍ കരാര്‍ റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി നഗരസഭ സ്വീകരിക്കും- നഗരസഭ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
എംജി റോഡിലെ തിരക്കേറിയ ഭാഗം സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ച കോര്‍പറേഷന്റെ നടപടി വിവാദമായിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. റോഡ്സ് വിഭാഗം ചീഫ് എന്‍ജിനിയറോടാണ് റിപ്പോര്‍ട്ട് തേടിയത്.