പ്രതിമാസം 5000 രൂപയ്ക്ക് PWD റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ്; തിരുവനന്തപുരം നഗരസഭയുടെ നടപടി വിവാദത്തിൽ

Last Updated:

എം ജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാർക്കിങ്ങിന് അനുമതി നൽകിയത്.

തിരുവനന്തപുരം: നഗരത്തിലെ തിരക്കേറിയ എം ജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച തിരുവനന്തപുരം നഗരസഭയുടെ നടപടി വിവാദത്തിൽ. പ്രതിമാസം 5000 രൂപ വാടക ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ഹോട്ടലിന് വാടകയ്ക്ക് നൽകിയത്.
എം ജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാർക്കിങ്ങിന് അനുമതി നൽകിയത്. നഗരസഭാ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും കോർപറേഷൻ സെക്രട്ടറിയും 100 രൂപയുടെ മുദ്രപത്രത്തിൽ കരാറുണ്ടാക്കി ഒപ്പും വച്ചു.
advertisement
റോഡ് സുരക്ഷാ നിയമപ്രകാരം റോഡുകൾ പാർക്കിങ്ങിന് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ നടപടി വിവാദമായത്. മുൻപ് പൊതുജനങ്ങളിൽനിന്ന് 10 രൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലമാണ് ഇപ്പോൾ ഹോട്ടലിന് കൈമാറിയത്. ഈ സ്ഥലത്ത് മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹോട്ടലുകാർ തടയാൻ തുടങ്ങിയതോടെ വാക്കുതർക്കമുണ്ടായിരുന്നു.
advertisement
അതേസമയം, നഗരസഭയുടെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി കൗൺസിലർ തിരുമല അനിൽ പറഞ്ഞു. മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹോട്ടലുടമ അനുവദിക്കാത്തത് കരാർ ലംഘനമാണെന്നും പരാതികൾ പരിശോധിക്കുമെന്നും നഗരസഭ പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിമാസം 5000 രൂപയ്ക്ക് PWD റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ്; തിരുവനന്തപുരം നഗരസഭയുടെ നടപടി വിവാദത്തിൽ
Next Article
advertisement
'പിണറായി വിജയൻ ഭക്തൻ;അടുത്ത തവണയും മുഖ്യമന്ത്രിയാകും'; വെള്ളാപ്പള്ളി നടേശൻ
'പിണറായി വിജയൻ ഭക്തൻ;അടുത്ത തവണയും മുഖ്യമന്ത്രിയാകും'; വെള്ളാപ്പള്ളി നടേശൻ
  • വെള്ളാപ്പള്ളി നടേശൻ പിണറായി വിജയൻ ഭക്തനാണെന്നും അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്നു പറഞ്ഞു.

  • അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

  • പിണറായി വിജയന്‍ രണ്ട് തവണ ശബരിമലയിൽ വന്നിട്ടുണ്ടെന്നും ഭക്തനല്ലെങ്കില്‍ സാധിക്കുമോയെന്നും ചോദിച്ചു.

View All
advertisement