സ്വകാര്യ ഹോട്ടലിന് പാർക്കിങ്ങിനായി PWD റോഡ്; സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി
- Published by:Rajesh V
- news18-malayalam
Last Updated:
പിഡബ്ല്യുഡി റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്
തിരുവനന്തപുരം: സ്വകാര്യ ഹോട്ടലിന് തിരക്കുള്ള പിഡബ്ല്യുഡി റോഡിൽ പാർക്കിങ് അനുവദിച്ച തിരുവനന്തപുരം നഗരസഭയുടെ നടപടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പിഡബ്ല്യുഡി റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ എം ജി റോഡിലാണ് സ്വകാര്യ ഹോട്ടലിന് പാർക്കിങ്ങിനായി കോർപറേഷൻ സ്ഥലം അനുവദിച്ചത്. പ്രതിമാസം 5000 രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് റോഡിന്‍റെ ഒരു ഭാഗം ഹോട്ടലിലെത്തുന്ന വാഹനങ്ങൾക്ക് നിർത്തിയിടാനായി വിട്ടുനൽകിയത്.
മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയാണ് എം.ജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിന് റോഡ് വാടകയ്ക്ക് നൽകാൻ തീരുമാനമെടുത്തത്. പൊതുജനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയ റോഡരികാണ് ഇതോടെ സ്വകാര്യ ഹോട്ടലിന്‍റെതായത്.
advertisement
Also Read- Kantaara Movie| അരുതേ, മലയാളത്തെ കൊല്ലരുതേ; സന്തോഷവാർത്ത പങ്കുവെച്ച പൃഥ്വിരാജിനോട് സൈബർലോകം
കരാർ ഉണ്ടായതോടെ ഈ സ്ഥലത്ത് മറ്റുവാഹനങ്ങൾ പാർക്കുചെയ്യുന്നത് ഹോട്ടലുകാർ തടഞ്ഞുതുടങ്ങി. ഇതോടെ പലതവണ വാക്കുതർക്കവും ഇവിടെ ഉണ്ടായി. മേയറുടെ നിർദേശ പ്രകാരം കോർപറേഷൻ സെക്രട്ടറിയും ഹോട്ടലുടമയും 100 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ എഴുതി ഒപ്പിട്ടിരുന്നു. ഇത് കാണിച്ചാണ് ഹോട്ടലുകാർ റോഡിൽ അവകാശം സ്ഥാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2022 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വകാര്യ ഹോട്ടലിന് പാർക്കിങ്ങിനായി PWD റോഡ്; സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി