TRENDING:

കോട്ടൂർ ആയുർവേദാശുപത്രി ഇനി രാജ്യാന്തര നിലവാരത്തിൽ; 16 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

Last Updated:

ആധുനിക സജ്ജീകരണങ്ങളോടു കൂടിയ വാർഡുകൾ, ഫിസിയോതെറാപ്പി യൂണിറ്റുകൾ, ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ആയുർവേദത്തിലെ നൂതന ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അരുവിക്കരയുടെ ആരോഗ്യഭൂപടത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെടേണ്ട ചരിത്രനിമിഷത്തിനാണ് കോട്ടൂർ സാക്ഷ്യം വഹിച്ചിരിക്കുന്നത്. മലയോര മേഖലയിലെ സാധാരണക്കാരുടെ ആശ്രയമായ കോട്ടൂർ സർക്കാർ ആയുർവേദാശുപത്രി ഇനി മുതൽ രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളോടെ ജനങ്ങൾക്ക് സേവനം നൽകും. ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഒപി ബ്ലോക്കിൻ്റെയും, കിഫ്ബി ധനസഹായത്തോടെ 15 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ അൻപത് കിടക്കകളുള്ള മൾട്ടി ഇൻ്റഗ്രേറ്റഡ് ആശുപത്രി കെട്ടിടത്തിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിച്ചു.
ആശുപത്രി
ആശുപത്രി
advertisement

ആധുനിക സജ്ജീകരണങ്ങളോടു കൂടിയ വാർഡുകൾ, ഫിസിയോതെറാപ്പി യൂണിറ്റുകൾ, ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ആയുർവേദത്തിലെ നൂതന ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെട്ട പാരമ്പര്യ ഔഷധ ഗവേഷണ കേന്ദ്രം ആയുർവേദ ഗവേഷണ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. പാരമ്പര്യ അറിവുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും പുതിയ ഔഷധക്കൂട്ടുകൾ വികസിപ്പിക്കാനും ഈ കേന്ദ്രം സഹായിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കോട്ടൂർ ആയുർവേദാശുപത്രിയെ ഒരു ഹെൽത്ത് ടൂറിസം ഹബ്ബായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പുതിയ മാറ്റം അരുവിക്കര മണ്ഡലത്തിലെ ജനങ്ങൾക്ക് മാത്രമല്ല, സമീപ ജില്ലകളിൽ നിന്നുള്ള രോഗികൾക്കും ഏറെ ആശ്വാസകരമാകും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കോട്ടൂർ ആയുർവേദാശുപത്രി ഇനി രാജ്യാന്തര നിലവാരത്തിൽ; 16 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories