TRENDING:

വികസന പാതയിൽ നെയ്യാറ്റിൻകരയും കാട്ടാക്കടയും; കാരോട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

Last Updated:

ഭാവിയിൽ വരാനിരിക്കുന്ന വൻകിട വ്യവസായ നിക്ഷേപങ്ങളും അതുവഴി വർദ്ധിക്കുന്ന ജനസാന്ദ്രതയും കണക്കിലെടുത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകാനാണ് ഭരണകൂടത്തിൻ്റെ തീരുമാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളുടെ സമഗ്ര വികസനത്തിന് പുത്തൻ ഉണർവേകി 89 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന കാരോട് കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ പ്രവർത്തനമാരംഭിച്ചതോടെ പ്രദേശത്തുണ്ടായ വൻതോതിലുള്ള വ്യവസായ കുതിച്ചുചാട്ടം മുന്നിൽ കണ്ടാണ് ഇത്തരമൊരു ബൃഹദ് പദ്ധതിക്ക്  രൂപം നൽകിയത്.
നിർമ്മാണം പുരോഗമിക്കുന്ന കാരോട് കുടിവെള്ള പദ്ധതി
നിർമ്മാണം പുരോഗമിക്കുന്ന കാരോട് കുടിവെള്ള പദ്ധതി
advertisement

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ഈ മേഖലകളിൽ വലിയ തോതിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. വ്യവസായ ഇടനാഴികൾ, ലോജിസ്റ്റിക് പാർക്കുകൾ, വെയർഹൗസുകൾ എന്നിവ സ്ഥാപിക്കുന്നതിനായി കിൻഫ്രയും മറ്റ് സർക്കാർ ഏജൻസികളും നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലായി നൂറുകണക്കിന് ഏക്കർ ഭൂമി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. പുത്തൻ സംരംഭങ്ങൾ ഉയരുന്ന തോടുകൂടി കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യമേറുന്ന സാഹചര്യത്തിലാണ് കാരോട് കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങിയത്.

ഭാവിയിൽ വരാനിരിക്കുന്ന വൻകിട വ്യവസായ നിക്ഷേപങ്ങളും അതുവഴി വർദ്ധിക്കുന്ന ജനസാന്ദ്രതയും കണക്കിലെടുത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകാനാണ് ഭരണകൂടത്തിൻ്റെ തീരുമാനം. ഇതിൻ്റെ ആദ്യപടിയായാണ് കാരോട് കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വ്യവസായങ്ങൾക്കും പ്രദേശവാസികൾക്കും ആവശ്യമായ ശുദ്ധജലം തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ, വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഔട്ടർ റിംഗ് റോഡ് യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം നഗരത്തിൻ്റെ വികസനത്തിന് പുതിയ മുഖം കൈവരും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടൗൺഷിപ്പുകളും വ്യവസായ കേന്ദ്രങ്ങളും വരുന്നതോടെ തിരുവനന്തപുരം ജില്ലയുടെ പ്രധാന വികസന കേന്ദ്രങ്ങളായി നെയ്യാറ്റിൻകര കാട്ടാക്കട ഉൾപ്പടെയുള്ള പ്രദേശങ്ങൾ മാറും. അടിസ്ഥാന സൗകര്യങ്ങളിൽ വരുത്തുന്ന ഈ വിപ്ലവകരമായ മാറ്റങ്ങൾ തെക്കൻ കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
വികസന പാതയിൽ നെയ്യാറ്റിൻകരയും കാട്ടാക്കടയും; കാരോട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്
Open in App
Home
Video
Impact Shorts
Web Stories